
വെൺമണി: സെൻ്റ് മേരീസ് ഓര്‍ത്തോഡോക്സ് തീർത്ഥാടന ഇടവകയുടെ വലിയ പെരുന്നാളും തിരുവചന ശുശ്രൂഷയും, എട്ടുനോമ്പാചരണവും 1 മുതൽ 8 വരെ നടത്തും.
. പെരുന്നാൾ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പിതാക്കന്മാരായ
ഡോ ജോസഫ് മാര്‍ ദിവന്നാസ്യയോസ് മെത്രാപ്പോലീത്ത,
എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത,
ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത,
ഡോ .അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത,
ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമികത്വം വഹിക്കും
സെപ്റ്റംബർ 1 ന് രാവിലെ
എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും ആശിർവാദവും തുടര്‍ന്ന് പെരുന്നാള്‍ സപ്ലിമെൻ്റ്
പ്രകാശനവും പച്ചോര്‍ നേര്‍ച്ച വിഭവ സമാഹരണവും, പെരുന്നാൾ കൊടിയേറ്റും നടത്തും. തുടർന്ന്
ഇല്ലത്തുമേപ്പുറം കുരിശ്ശടി, കൊച്ചു പള്ളിയിലും കൊടിയേറുന്നതാണ്. പിന്നീട് കളത്തില്‍ താഴെ കുരിശടിയിലേക്ക് കൊടിമര ഘോഷയാത്രയും, കൊടിയേറ്റവും നടക്കുന്നതോടുകൂടി ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിക്കും.
. പെരുന്നാള്‍ ദിവസങ്ങളില്‍ വൈകിട്ട് 5.30 നു സന്ധ്യാ നമസ്കാരവും ഗാനശുശ്രുഷയും ഉണ്ടായിരിക്കും
റവ.ശാമുവേൽ കുറ്റിക്കാട്ട് കോര്‍ എപ്പിസ്കോപ്പ
വൈകിട്ട് 7 ന് കൺവൻഷൻ ഉദ്ഘടനം ചെയ്ത്
തിരുവചന ശുശ്രൂഷയും നടത്തും.
സെപ്റ്റംബർ 2 ന് രാവിലെ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും ആശിർവാദവും തുടര്‍ന്ന് വലിയ പള്ളിയിലും, കൊച്ചു പള്ളിയിലും സെമിത്തേരികളിൽ ധൂപാർപ്പണം (പിതൃസ്മരണ) വൈകിട്ട് 7ന് തിരുവചന ശുശ്രൂഷയും നടത്തും.
സെപ്റ്റംബർ 3 ന് രാവിലെ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും,10.30 ന് കുടുംബസംഗമത്തിൽ ഫാ. ജിസണ്‍ പോള്‍ വേങ്ങാശ്ശേരി ക്ലാസ്സ് നയിക്കും
വൈകിട്ട് 7 ന് തിരുവചന ശുശ്രൂഷയും ഉണ്ടായിരിക്കും
സെപ്റ്റംബർ 4 നു രാവിലെ
ഡോ .അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ആശിർവാദവും വൈകിട്ട് 7
ന് തിരുവചന ശുശ്രൂഷയും നടത്തും.
സെപ്റ്റംബർ 5 നു രാവിലെ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും,
വി. ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ആശിർവാദവും വൈകിട്ട് 7ന് തിരുവചന ശുശ്രൂഷയും നടത്തും.
അന്നേ ദിവസം ഇടവകയില്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഇടവകാ൦ഗങ്ങള്‍ക്ക് വി.കുര്‍ബാന നല്‍കും.
സെപ്റ്റംബർ 6 നു രാവിലെ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ആശിർവാദവും, 10.30 ന് പരുമല സെൻ്റ്
ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൻ്റേ
യും ഇടവക യുവജനപ്രസ്ഥാനത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ സെൻ്റ് മേരീസ്
പാരിഷ് ഹാളില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും
വൈകിട്ട് 7 ന് തിരുവചന ശുശ്രൂഷയും നടത്തും.
സെപ്റ്റംബർ 7 ന് രാവിലെ
ഡോ ജോസഫ് മാര്‍ ദിവന്നാസ്യയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ആശിർവാദവും തുടർന്ന്
മെറിറ്റ് അവാര്‍ഡ് വിതരണവും, ഇടവകയിൽ 80 വയസ്സിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളെ അന്നേ ദിവസം ആദരിക്കുകയും ചെയ്യും.
വൈകുന്നേരം 5.30 ന് കൊച്ചുപള്ളിയിലും വലിയ പള്ളിയിലും സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് കൊച്ചുപള്ളിയില്‍ നിന്ന് വലിയ പള്ളിയിലേക്ക് ഭക്തി നിര്‍ഭരമായ റാസയും, ശ്ലൈഹീകവാഴ് വുo .നടത്തും.
സെപ്റ്റംബർ 8 ന് രാവിലെ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. മൂന്നിന്മേൽ കുർബാനയും, ദൈവമാതാവിന്‍റെ നാമത്തിലുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും ആശിർവാദവും പാച്ചോര്‍ നേര്‍ച്ചയും ഉച്ചക്ക് 2 ന് ഭക്തി നിര്‍ഭരമായ റാസ കൊച്ചുപള്ളിയില്‍ നിന്നും ആരംഭിച്ച് ഇല്ലത്തുമേപ്പുറം, കല്യാത്ര ജംഗ്ഷനിൽ മത സൗഹാർദ്ദ സന്ദേശനത്തിനു ശേഷം വലിയപള്ളിയിൽ എത്തിച്ചേരും
തുടർന്ന് ആശിർവാദത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ കൊടിയിറക്കവും നടത്തും.
വെണ്മണി ദേശത്ത് പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ക്രിസ്ത്യാനികൾ താമസിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ വെൺമണിയില്‍ പുരാതനമായ ദേവാലയം പതിനേഴാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ പണികഴിപ്പിച്ചു. പുരാതന വാസ്തുശില്പ മാതൃകയിൽ പണികഴിപ്പിച്ച ദേവാലയമാണ് സെൻ്റ്
മേരീസ് ഓര്‍ത്തോഡോക്സ് തീർത്ഥാടന ദേവാലയം,ദേശത്തുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളുടെയും മാതൃ ദേവാലയം കാലപ്പഴക്കത്താൽ പൊളിച്ച് 1967 ൽ ഇന്ന് കാണുന്ന ദേവാലയം സ്ഥാപിച്ചു. പരിശുദ്ധ പരുമല തിരുമേനിയിൽ സ്ഥാപിതമായ കൊച്ചുപള്ളിയും വെൺമണിയുടെ നാല് അതിരുകളായി നാലു കുരിശടികളും, വെൺമണി ദേശത്തിനു കാവലും കോട്ടയും ആയി പരിശുദ്ധ ദൈവമാതാവിന്‍റെ.നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ്.
പത്ര സമ്മേളനത്തിൽ
ഇടവക വികാരി ഫാ. ജാൾസൺ പി ജോര്‍ജ്, ട്രസ്റ്റി എ.ജി യോഹന്നാൻ, സെക്രട്ടറി എ.എസ് ജോര്‍ജ് കുട്ടി, പെരുന്നാൾ കൺവീനർ വി.ജി. സണ്ണി, പബ്ലിസിറ്റി കൺവീനർ സജു ജോൺ എന്നിവർ പങ്കെടുത്തു.











