09:55am 13 November 2026
NEWS
ബസലിക്കയിലെ ( ശനി) പട്ടം നൽകൽ കോടതി ഉത്തരവിന്റെ ലംഘനം
26/12/2025  06:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബസലിക്കയിലെ  ( ശനി) പട്ടം നൽകൽ കോടതി ഉത്തരവിന്റെ ലംഘനം

കൊച്ചി: എറണാകുളം സെൻറ്മേരീസ് ബസിലിക്കയിൽ പോലീസ് സംരക്ഷണത്തിൽ ഇന്ന് നടക്കുന്ന ഡിക്കന്മാരുടെ പട്ടം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബസിലിക്കയിലെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുന്ന വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് ഭാരവാഹികൾ അറിയിച്ചു.വികാരിക്ക്  പള്ളിയിൽ കയറാൻ മാത്രം അനുമതി നൽകുകയും മറ്റ് യാതൊതിന്നിനും അനുമതിയില്ലെന്നും കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നിടത്താണ് പോലീസ് കാവലിൽ പന്തൽ നിർമ്മാണവും പട്ടം നൽകൽ പരിപാടിയും നടക്കുന്നത്. അതിരൂപത നേതൃത്വവും  ബസിലിക്ക വികാരിയും കോടതി നിർദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടരുന്ന സഭാനുകൂലികളുടെ  പ്രതിഷേധത്തെയും കോടതി ഉത്തരവിനെയും വെല്ലുവിളിച്ചു കൊണ്ടാണ് സഭാ തലവനായ മാർ റാഫേൽ തട്ടിലും അദ്ദേഹത്തിൻ്റെ വികാരി മാർ ജോസഫ് പാംപ്ലാനിയും ചേർന്ന് നൂറുകണക്കിന് പോലീസിന്റെ പിൻബലത്തിൽ നിയമ ലംഘനം നടത്തുന്നത്. ഈ കോടതിയലക്ഷ്യത്തെ നിയമപരമായി നേരിടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനിടെ ബസിലിക്കയിലെ പ്രതിഷേധ സമരം 17 ദിവസങ്ങൾ പിന്നിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img