04:43am 29 October 2026
NEWS
കളിയഴകിൻെറ ‘ഗ്രാൻഡ്’​ സ്​റ്റോറി; തലയെടുപ്പോടെ ഗ്രാൻഡ്​ മാൾ എഫ്​.സി
02/06/2025  07:20 PM IST
nila
കളിയഴകിൻെറ ‘ഗ്രാൻഡ്’​ സ്​റ്റോറി; തലയെടുപ്പോടെ ഗ്രാൻഡ്​ മാൾ എഫ്​.സി
HIGHLIGHTS

ഖിയ ചാമ്പ്യൻസ് ലീഗ്: ചരിത്ര ഫൈനലിൽ ഗ്രാൻഡ് മാൾ എഫ്.സി ഫസ്റ്റ് റണ്ണർ അപ്പ്; ശക്തമായ പ്രകടനത്തോടെ ഫൈനൽ വരെ മുന്നേറ്റം


ദോഹ: ബാൻഡ്​വാദ്യവും ആരവങ്ങളുമായി ഗാലറി നിറച്ച ആരാധകർക്ക്​ കാൽപന്തിൻെറ കളിയഴക്​ സമ്മാനിച്ച്​ ഗ്രാൻഡ്​ മാൾ എഫ്​.സിക്ക്​ വീരോചിത മടക്കം. മിന്നുന്ന നീക്കങ്ങളും, വിങ്ങുകളെ ചടുലമാക്കിയ മുന്നേറ്റങ്ങളും, മികച്ച പന്തടക്കവും കൊണ്ട്​ ദോഹ സ്​റ്റേഡിയത്തിലെ പച്ചപ്പുല്ലിൽ ഗ്രാൻഡ്​ മാൾ എഫ്​.സി പുതിയ ഫുട്​ബാൾ കാവ്യം രചിച്ച സീസണായി ഖിയ ചാമ്പ്യൻസ്​ ലീഗ്​ മാറി. ഒന്നരമാസം നീണ്ടു നിന്ന ടൂർണമെൻറിൻെറ ആദ്യ അങ്കം മുതൽ കലാശപ്പോരാട്ടം വരെ സ്​ഥിരതയാർന്ന പ്രകടനത്തിലൂടെ ആരാധക ഹൃദയം ​കവർന്ന്​, ഫസ്​റ്റ്​ റണ്ണേഴ്​സ്​ അപ്പ്​ ​ട്രോഫിയുമായി മടക്കം.  ഫൈനലിൽ സിറ്റി എക്​സ്​​േചഞ്ച്​ എഫ്​.സിക്ക്​ മുന്നിൽ നിർഭാഗ്യത്തിലൂടെയെത്തിയ ഒരു ഗോളിൽ കീഴടങ്ങിയെങ്കിലും തലയുയർത്തി തന്നെ ഗ്രാൻഡ്​മാൾ ഈ സീസൺ അവസാനിപ്പിച്ചു. 
കളിയുടെ 30ാം മിനിറ്റിൽ ഇന്ത്യൻ താരം കെ.പി രാഹുൽ നേടിയ ഗോളാണ്​ കളിയുടെ വിധി നിർണയിച്ചത്​. എങ്കിലും ഇരു പകുതികളിലും മികച്ച പ്രകടനത്തിലൂടെ ഗ്രാൻഡ്​മാൾ ആരാധകരുടെ പ്രിയപ്പെട്ട ടീമായി മാറിയെന്ന്​ അഭിമാനിക്കാം. കോച്ച്  റോഷൻെറ പരിശീലനത്തിൽ, ക്യാപ്റ്റൻ റിഷാദ് നയിച്ച ഗ്രാൻഡ് മാൾ എഫ്‌.സി ഒരു ഗോൾ വഴങ്ങിയതൊഴിച്ചാൽ എതിരാളികൾക്ക് മേൽ കളം മുഴുവൻ അടക്കി വാണു. ഏത് നിമിഷവും ഗോൾ എന്നുറപ്പിച്ച നീക്കങ്ങളുമായി എതിർ പാളയം വിറപ്പിച്ചു. ​ഒടുവിൽ പ്രതിരോധത്തിൽ അഭയം തേടി, ഒരു ഗോളിൽ പിടിച്ചു തൂങ്ങിയായി എതിരാളികളുടെ ജയം. 
 എണ്ണയിട്ട യന്ത്രംകണക്കെ പടനയിച്ച ക്യാപ്റ്റൻ റിഷാദും, സഹകളിക്കാരായ ജോൺസൺ, ബാദിഷ്, അദീബ്, ഇംറാൻ, ഖാലിദ് റോഷാൻ, അമാൻ, മുഹമ്മദ് സലാഹ്, അതുൽ, അർഷൽ, ഗനീ, അജ്‌സൽ, ഫഹജാസ് എന്നീ യുവതാരങ്ങളും ഗ്രൗണ്ടിൽ കളിയുടെ മാരിവില്ലിൻ മഴവില്ലഴക്‌ തീർത്തപ്പോൾ ഫുട്ബോൾ പ്രേമികൾ ഗാലറിയിൽ ഹർഷാരവം മുഴക്കി. റഷീദ് മുണ്ടേക്കാട് ആയിരുന്നു മികച്ച സേവുകളിലൂടെ ഗ്രാൻഡിൻെറ വല കാത്തത്. 
ടൂർണമെൻറിൽ പ്രബലരായ ടീമുകളുള്ള ഗ്രൂപ്പ് ബി-യിൽ നിന്ന് ചാമ്പ്യന്മാരായാണ് ഗ്രാൻഡ് മാൾ എഫ്‌.സി സെമിഫൈനലിലേക്ക് കടന്നത്. പ്ലേ ഓഫ് കളിയില്ലാതെ നേരിട്ട് സെമിഫൈനലിൽ യോഗ്യത നേടി മിടുക്ക്​ തെളിയിച്ചു. ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാൻഡ് മാൾ എഫ്.സി, ശക്തമായ പോരാട്ടത്തിലൂടെയാണ് ഫൈനലിൽ ബർത്ത് ഉറപ്പിച്ചത്.  
കളിയിലുടനീളം ഉജ്വല പ്രകടനം കാഴ്ചവെച്ച മിഡ് ഫീൽഡർ റിഷാദാണ് ‘പ്ലെയർ ഓഫ് ദ ടൂർണമെന്റ്’.  റിഷാദിന്റെ ഉറച്ച തീരുമാനങ്ങളും തന്ത്രപരമായ  നീക്കങ്ങളും ടീമിന്റെ ആത്മവിശ്വാസം ഉയർത്തി. ടൂർണമെൻറിൽ ഉടനീളം കാൽപന്ത് കളിയുടെ വശ്യ മനോഹാരിത നിലനിർത്തിയ ഗ്രാൻഡ് മാൾ എഫ്‌സി  ഫെയർ പ്ലേ പുരസ്‌കാരവും സ്വന്തമാക്കി. 
ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, സൂപ്പർ ലീഗ് കേരള തുടങ്ങിയ പ്രമുഖ ടൂർണമെൻറുകളിൽ തിളങ്ങിയ ഒരുപിടി താരങ്ങളാണ്​ ഗ്രാൻഡ്​മാൾ എഫ്​.സിക്കായി ഈ സീസണിൽ പന്തു തട്ടിയത്​. 
ഈ വിജയകരമായ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img