12:36am 12 November 2026
NEWS
സംസ്കൃതി ഖത്തർ സംഘടിപ്പിച്ച വലിയ പെരുന്നാൾ ആഘോഷം “ഈദ് മുബാറക് 2026” ശ്രദ്ധേയമായി.
06/06/2026  11:55 AM IST
nila
സംസ്കൃതി ഖത്തർ സംഘടിപ്പിച്ച വലിയ പെരുന്നാൾ ആഘോഷം “ഈദ് മുബാറക് 2026” ശ്രദ്ധേയമായി.

 

ദോഹ : ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംസ്കൃതി ഖത്തർ സംഘടിപ്പിച്ച “ഈദ് മുബാറക് 2026” വലിയ പെരുന്നാൾ ആഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബർവ മദീനത്‌ന ലുലു ഹൈപ്പർമാർക്കറ്റിൽ വച്ചു നടന്ന ആഘോഷരാവിൽ, സംസ്‌കൃതിയിലെ പ്രഗത്ഭരായ കലാകാരന്മാർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യവിരുന്നേകി.

പ്രോഗ്രാമിന് ഉദാരമായ പിന്തുണ നൽകിയ ലുലു മാനേജ്മെന്റിനുള്ള സംസ്‌കൃതിയുടെ പ്രത്യേക ഉപഹാരം ജനറൽ മാനേജർ (ബർവ മദീനത്‌ന) ഇന്ദ്ര, മാനേജർ ഷമീർ എന്നിവർ ചേർന്ന് സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീറിൽ നിന്നും ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയും മുൻ കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടറുമായ ഇ. എം. സുധീർ, സംസ്‌കൃതി വെസ്റ്റ് മേഖലാ പ്രസിഡന്റ് സബീന അബ്ദുൾ അസീസ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.സംസ്‌കൃതി വെസ്റ്റ് മേഖലാ ആക്ടിംഗ് സെക്രട്ടറി ഫഹദ് മുസ്തഫ ചടങ്ങിലേക്ക് സ്വാഗതം ആശംസിക്കുകയും, പ്രോഗ്രാം കൺവീനറും വെസ്റ്റ് മേഖലാ വൈസ് പ്രസിഡന്റുമായ ജോജി വാസു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img