10:12am 12 November 2026
NEWS
ഗ്രാമഫോൺ സ്മരണാ‌ജലി ആസ്വാദക ഹൃദയങ്ങളെ തൊട്ടുണർത്തി
30/10/2025  10:29 AM IST
പി വി എ നാസർ
ഗ്രാമഫോൺ സ്മരണാ‌ജലി ആസ്വാദക ഹൃദയങ്ങളെ തൊട്ടുണർത്തി

ദോഹ: പോയ കാലത്തിന്റെ മധുര ഗാനങ്ങൾ ക്ക് പുതു ജീവൻ നൽകി ഗ്രാമഫോൺ ഖത്തർ കഴിഞ്ഞ വാരം ഖത്തറിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിറിയത്തിൽ അവതരിപ്പിച്ച സ്മരണാഞ്ജലി സംഗീത രാവ്  ആ സ്വാദക ഹൃദയങ്ങളെ തൊട്ടുന്നർത്തും വിധം ഹൃദ്യ അനുഭവമായി സംഗീതത്തിന്റെ മാധുര്യവും ലാസ്യ വശ്യതയും പാടിയും പറഞ്ഞും അവതരിപ്പിച്ചത് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആ സ്വാദ കരെ അക്ഷരാർത്ഥത്തിൽ ആനന്ദ നിർവൃതി യിൽ ആക്കി. പാട്ടിന്റെ രചനയും  സംഗീതവും പാശ്ചാ തലവും  പറഞ്ഞും പാടിയും അവതരിപ്പിച്ച ഡോക്ടർ റഷീദ് പട്ടത്തിന്റെ വിവരണം ഒരു കാല ഘട്ടത്തിന്റെ  മരിക്കാത്ത ഓർമ്മകൾ ക്ക് പുതു ജീവൻ നൽകി.

ദോഹയിലെ പ്രശസ്തരായ ഗായകർക്കൊപ്പം റിഥം ഓർക്കസ്ട്രയും അണിനിരന്നപ്പോൾ   കാലം കാത്തുവെച്ച  മലയാളി മറക്കാത്ത ആ പഴയ മധുരസ്വരങ്ങൾ തിരശീലയിലെന്നപോലെ പാടിയിറങ്ങി . പഴയ പാട്ടുകളുടെ ഹൃദയമിടിപ്പ് ന ഷ്ടപെടാതെ പുതിയ കാലത്തെ ഗായകരായ ശിവപ്രിയ , മൈഥിലി , റിയാസ് , മണികണ്ഠദാസ് , ആതിര ,അനീഷ ,അജ്മൽ , രാം രവീന്ദ്രൻ ,മുഹമ്മദ് ഉസ്മാൻ , റഷാദ് ഖുറൈശി, ലാൽകുമാർ ആലപ്പുഴ എന്നിവർ ആ മധുരസ്വരങ്ങളെ അതുല്യമായി  പുനർജീവിച്ചപ്പോൾ ബിനുവിന്റെ നേതൃത്വത്തിൽ റിഥം ഓർക്കസ്ട്ര ആ സ്വരങ്ങൾക്ക് നിറവും ആത്മാവും നൽകി. സൗണ്ട് എഞ്ചിനീയർ രഞ്ജിത്ത് ആ സ്വരങ്ങൾക്ക് കരുത്തും നൽകി.
അവതാരക സുബിന വിജയ് വാക്കുകളുടെ  മാധുര്യത്തോട് കൂടി ഗ്രാമഫോൺ ഖത്തറിനെയും  സ്മരണാഞ്ജലിയെയും അതിനെ നയിക്കുന്ന ഡോക്ടർ റഷീദ് പട്ടത്തിനെയും വേദിക്ക് പരിചയപ്പെടുത്തി .

ഗ്രാമഫോൺ ഖത്തർ എല്ലാ സീസണുകളിലും നൽകുന്ന ദോഹയിലെ കലാസാംസ്കാരിക രംഗത്തെ  നിസ്വാർത്ഥസേവനത്തിനുള്ള ആദരം ഈ വർഷം ഏർപ്പെടുത്തിയത് ഖത്തറിന്റെ കലാകായിക സാമൂഹികസാംസ്കാരിക രംഗത്ത് പകരംവെക്കാനാകാത്ത അടയാളപ്പെടുത്തലുകൾ നൽകി മരണപെട്ടുപോയ മുഹമ്മദ് ഈസ എന്ന ദോഹയുടെ സ്വന്തം ഈസക്കയുടെ പേരിലായിരുന്നു . ആദരം ദോഹയിലെ നാടകസാഹിത്യലോകത്ത് ചരിത്രത്തോടൊപ്പം സഞ്ചരിച്ച  എ വി എം ഉണ്ണി എന്ന പ്രതിഭക്കായിരുന്നു . ഏഷ്യനെറ്റ് സ്റ്റാർ സിങ്ങർ മത്സരത്തിൽ അവസാന പന്ത്രണ്ട് മത്സരാർത്ഥികളിൽ  ഇടം പിടിച്ച ഗായിക ശിവപ്രിയക്കുള്ള ഉപഹാരവും വേദിയിൽ നൽകപ്പെട്ടു .

സംഗീതം മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുമ്പോൾ 
അതിനൊരു ചിറകായി മാറി
കലയുടെ വളർച്ചയ്ക്കും സംഗീതപാരമ്പര്യത്തിന്റെ സംരക്ഷണത്തിനുമുള്ള പിന്തുണയോടെ 
സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രതീകമായ മുഴുവൻ സഹകാരികളോടും ഗ്രാമഫോൺ ഖത്തറിന്റെ നന്ദിയും കടപ്പാടും 
സംഘാടകരായ Dr റഷീദ് പട്ടത്,  K R ജയരാജ് , ഷംസുദീൻ പഴുവിൽ, മഖ്ദും , മുഹമ്മദ്‌ ഉസ്മാൻ, റഷാദ്  ഖുറൈഷി, സുരേഷ് കുമാർ വണ്ണരാത്ത്, നിയാസ് റഹ്മാൻ,  എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img