03:07pm 01 July 2026
NEWS
ഗ്രാമീണ സംരംഭകർക്ക് പുതുവഴിയൊരുക്കിയ ഗ്രാമോദയ ലോഞ്ചിന് ഗംഭീരവിജയം. സംരംഭക പങ്കാളിത്തം ശ്രദ്ദേയമായി.
01/07/2026  11:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാമീണ സംരംഭകർക്ക് പുതുവഴിയൊരുക്കിയ ഗ്രാമോദയ ലോഞ്ചിന് ഗംഭീരവിജയം. സംരംഭക പങ്കാളിത്തം ശ്രദ്ദേയമായി.

 

കൊച്ചി: ഗ്രാമീണ സംരംഭകർക്ക് പുതുവഴി ഒരുക്കിയ ഗ്രാമോദയ ലോഞ്ച് സംരംഭകരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൈവിധ്യം നിറഞ്ഞ ഗ്രാമീണ ഉത്പനങ്ങൾ എക്സ്പോയിലെത്ത. എറണാകുളം ടൗൺ ഹാളിലും,ഇ എം എസ് എ സി ടൗൺ ഹാളിലുമായി ജൂൺ 27, 28 തീയതികളിലാണ് എക്സ്പോ നടന്നത്. പ്രതീകൂല കാലാവസ്ഥയായിരുന്നിട്ടും നാടിന്റെ നാനാഭാഗത്തും നിന്നും ധാരാളം സ്ത്രീകളും കുട്ടികളും പ്രദർശനം കാണാൻ എത്തിയിരുന്നു. ഒട്ടെറെ കുടുംബങ്ങളും സൗജന്യമായി നടന്ന പ്രദർശനം കണ്ടുമടങ്ങി. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയായിരുന്നു പ്രദർശനം.

സ്ത്രീകളുടെ കൈപ്പുണ്യം കൊണ്ട് തയ്യാറാക്കിയ ഒട്ടെറെ ഭക്ഷണ വിഭവങ്ങൾ എക്സ്പോയിലെ പ്രധാന ആകർഷണിയതയായിരുന്നു. അച്ചാറുകൾ, ചമ്മന്തികൾ, മീൻ , ഇറച്ചി, തുടങ്ങിയവ കൊണ്ട് വ്യത്യസ്ത രൂചികൾ നിറഞ്ഞ നൂറു കണക്കിന് വിഭവങ്ങൾ നിറഞ്ഞിരുന്നു. ധാന്യങ്ങൾ, പഴ ചാറുകൾ, തുടങ്ങി നാട്ടുരുചിയുടെ വിഭവങ്ങളും ഏറെയായിരുന്നു. കൂടാതെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ ധാരാളം വ്യത്യസ്തമായ ഉത്പനങ്ങൾ കൊണ്ട് 
ഏറെ സമ്പന്നമായിരുന്നു എക്സ്പോ .
കരവിരുതിന്‍റെയും കൈപ്പുണ്യത്തിന്‍റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോയായിരുന്നു ടൗണ്‍ ഹാളില്‍ നടന്നത്.
ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും, ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസാണ് ഗ്രാമോദയ. 
കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കിയാണ് പ്രദർശനം ഒരുക്കിയത്.
 ഗ്രാമീണ സംരംഭകരുടെ വളർച്ചയ്ക്കായി കൃത്രിമ ബുദ്ധി  ഓട്ടോമേഷൻ, അത്യാധുനിക സി ആർ എം സംവിധാനം, ഡിജിറ്റൽ വെൻഡർ മാനേജ്മെന്റ്, ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭങ്ങളിൽ ഒന്നാണ് ഗ്രാമോദയ. രജിസ്റ്റർ ചെയ്യുന്ന ഓരോ വെൻഡർക്കും ദിവസേനയുള്ള വിപണി വിവരങ്ങൾ, പരിശീലന അറിയിപ്പുകൾ, ബിസിനസ് അവസരങ്ങൾ, ഉൽപ്പന്ന വിപണന നിർദേശങ്ങൾ, ഓർഡർ അപ്ഡേറ്റുകൾ, വിവിധ മാർഗനിർദേശങ്ങൾ എന്നിവ സ്വയമേവ ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയത്.
 പ്രദർശനത്തിൽ സംഗീത വിരുന്ന്, നറുക്കെടുപ്പ്, തുടങ്ങിയവയും സന്ദർശകർക്ക് ഒരുക്കിയിരുന്നു.
ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും , സി ഇ ഒ യുമായ  ഡോജോ ജോസ് എക്സ്പോക്ക് നേതൃത്വം നല്കി.ഹൈബി ഈഡൻ എം പി യാണ് എക്സ് പോ ഉത്ഘാടനം ചെയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img