10:05pm 18 September 2026
NEWS
നടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് മന്ത്രി. പി സി വിഷ്ണു‌നാഥ്
18/09/2026  08:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് മന്ത്രി. പി സി വിഷ്ണു‌നാഥ്
HIGHLIGHTS

കെ സി ബി സി മീഡിയകമ്മീഷൻ സംഘടിപ്പിച്ച അഖിലകേരള പ്രൊഫ ഷണൽ നാടകമേള മന്ത്രി. പി സി വിഷ്‌ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് മാർ തോമസ് ചക്യാത്ത്, സിനിമാതാരം സിജോയ് വർഗീസ്, ഫാ.തോമ സ് തറയിൽ,ഹൈബി ഈഡൻ എം പി, ഉമാ തോസ് എം എൽ എ,,വാർഡ് കൗൺസിലർ ഷിബി സോമൻ,ഫാ.സെബാസ്റ്റിൻ മിൽട്ടൺ തുടങ്ങിയവർ 

കൊച്ചി : നാടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മ ന്തി പി സി വിഷ്‌ണുനാഥ് പറഞ്ഞു. നാടക സമിതികളെ വളർത്താൻ സർക്കാർ സാ മ്പത്തിക സഹായം നൽകും. നാടകം ജീവത്തായ കലയാണ്. നാടകം സംസ്ക്‌കാരത്തെ വളർത്തുന്ന കലാരൂപമാണ്. നാടകത്തിലൂടെ സമൂഹത്തിലെ തിന്മകളെ ചെറുക്കാൻ' സാധിക്കും. ടിക്കറ്റെടുത്ത് നാടകം കാണുന്ന ഒരു പുതിയ നാടകസംസ്ക്‌കാരം കേരള ത്തിലുണ്ടായി വരണം അദ്ദേഹം പറഞ്ഞു.

കെ സി ബി സി മീഡിയകമ്മീഷൻ സംഘടിപ്പിച്ച അഖിലകേരള പ്രൊഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിച്ചു സിനിമാതാരം സിജോയ് വർ ഗീസ് മുഖ്യാതിഥിയായിരുന്നു.പി ഓ സി ഡയറക്ടറും കെ സി ബി സി ഡപ്യൂട്ടി സെക്ര ട്ടറിയുമായ റവ.ഫാ.തോമസ് തറയിൽ ,ഹൈബി ഈഡൻ എം പി, ഉമാ തോസ് എം എൽ എ, കെ സി ബി സി മീഡിയ കമ്മീഷൻ സെക്രട്ടറി, ഫാ.സെബാസ്റ്റിൻ മിൽട്ടൺ തുടങ്ങിയവർ പ്രസംഗിച്ചു.(19.09 26) വൈകിട്ട് 6 ന് മലയാള നാടകവേദിയുടെ 'ഒരു സുന്ദര ദിവസം നടക്കും.നാടകോത്സവം സെപ്‌തംബർ 27 ഞായറാഴ്‌ച സമാപിക്കും എല്ലാ ദിവസവും വൈകിട്ട് 6 ന് നാടകം ആരംഭിക്കുന്നു പ്രവേശനം പാസ് മൂലം ബന്ധപ്പെടേണ്ട നമ്പർ 8281054656, 9446024490

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img