07:32am 10 November 2026
NEWS
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ.
28/06/2025  11:49 AM IST
ചെറുകര സണ്ണിലൂക്കോസ്
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ.

യുപിഎസ്‌സി കൈമാറിയ അന്തിമ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥന് ചുമതല നല്‍കാമോയെന്ന കാര്യത്തിലാണ് സർക്കാർ പരിശോധന നടത്തുന്നത്. മറ്റ് ഏഴ് സംസ്ഥാനങ്ങളില്‍ ഇൻ ചാർജ് ഡിജിപിമാരുണ്ട്. ഈ രീതിയും സർക്കാർ പരിശോധിക്കുന്നുണ്ട്. നിതിൻ അഗർവാള്‍, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ്‌സിയുടെ അന്തിമപട്ടികയിലുളളത്. ഈ സാഹചര്യത്തിലാണ് കേരളം നിയമോപദേശം തേടുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കുന്നതിന് തിങ്കളാഴ്ച നിയമസഭായോഗം ചേരുന്നുവെന്ന വിവരം മുൻപുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ സാദ്ധ്യത തേടിയുളള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img