08:47pm 10 November 2026
NEWS
പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്
05/06/2025  06:55 PM IST
സുരേഷ് വണ്ടന്നൂർ
പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിച്ച പ്ലാസ്റ്റിക് നിരോധനം കേരള സർക്കാർ തന്നെ അട്ടിമറിച്ചതായി ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്നും, നിർമ്മാണ യൂണിറ്റുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് പോലുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്രസഭ പ്ലാസ്റ്റിക് മാലിന്യത്തെ മുഖ്യ വിഷയമാക്കിയപ്പോഴും കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണ്. 2019-ൽ പ്രഖ്യാപിച്ച ഗ്രീൻ പ്രോട്ടോക്കോൾ പോലും സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കിയിട്ടില്ല. പ്ലാസ്റ്റിക് കാരിബാഗുകൾ ഇപ്പോഴും വ്യാപകമാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലമുണ്ടാകുന്ന വിഷപ്പുകയും ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വഴിയുള്ള ജലജന്യ രോഗങ്ങളും വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന വലകളിൽ പോലും മീനിന് പകരം പ്ലാസ്റ്റിക് ആണ് കുടുങ്ങുന്നത്.

മാലിന്യമുക്ത കേരളം ലക്ഷ്യമിട്ടുള്ള ഹരിതകേരളം, ശുചിത്വകേരളം മിഷനുകൾ ഇപ്പോൾ നിർജീവമാണെന്നും, മുൻ നവകേരളം മിഷനുകളുടെ കോർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img