10:54pm 06 June 2026
NEWS
വിദ്യാഭ്യാസ രംഗത്ത്​ രാഷ്ട്രീയ താൽപര്യം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല - മന്ത്രി റോജി എം. ജോൺ
06/06/2026  05:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാഭ്യാസ രംഗത്ത്​ രാഷ്ട്രീയ താൽപര്യം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല - മന്ത്രി റോജി എം. ജോൺ
HIGHLIGHTS

* ഗവർണറുമായി ഏറ്റുമുട്ടലിനില്ല
* നാലുവർഷ ബിരുദ പ്രോഗ്രാമുകൾ സമഗ്രമായി പരിഷ്കരിക്കും

കൊച്ചി: നമ്മുടെ വിദ്യാഭ്യാസ രംഗത്ത്​ രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്​ മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ രംഗത്ത്​ ഓരോ സ്ഥാനങ്ങളിലേക്ക്​ ആളെ നിയമിക്കുമ്പോൾ അതിൽ രാഷ്ട്രീയ താൽപര്യം കടന്നുവരാൻ പാടില്ല എന്നതാണ്​ സർക്കാർ നിലപാട്​. അധ്യാപകൻ മുതൽ വൈസ്​ ചാൻസിലർവരെ നിയമനങ്ങളിൽ രാഷ്​ട്രീയത്തിലുപരി ഗുണനിലവാരം ഉറപ്പ്​വരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ്​ പ്രധാനമെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ്​ ക്ലബ്​ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു. നാലു വർഷത്തെ ബിരുദ പ്രോഗ്രാമിനെ സമഗ്രമായി പരിഷ്കരിക്കും. അതിന്​ പഠനം നടത്താൻ ടീമിനെ നിയോഗിക്കും. രാഷ്​ട്രീയ താൽപര്യം കുത്തി നിറക്കാനുള്ള ശ്രമം ഗവർണറായാലും മറ്റ്​ ആരിൽ നിന്നായാലും ഉണ്ടായാൽ അതിനെതിരെ പ്രതിരോധം തീർക്കും. എന്നിരുന്നാലും അതിനെ ഗവർണർ സർക്കാർ പോര്​ എന്ന നിലയിൽ കൊണ്ട്​ പോകാതെ അതിന്‍റെ പ്രയാസം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകാതെ മുന്നോട്ട്​ പോകാനുമാണ്​ സർക്കാർ ശ്രമം. ഗവർണറുമായി ഏറ്റുമുട്ടലിനില്ല. ഏറ്റുമുട്ടാൻ ഇത്​ ഗുസ്തിമത്സരമൊന്നുമല്ല. ഓരോ ആളുകൾ മാറി വരുന്നതനുസരിച്ച്​ സർവകലാശാലകളിലടക്കം അക്കാദമിക മേഖലകളിൽ രാഷ്​ട്രീയം കൊണ്ടുവരുമ്പോൾ നമ്മുടെ വിദ്യാർഥികളും വിദ്യാഭ്യാസ രംഗവുമാണ്​ അതിന്‍റെ ദൂഷ്യ ഫലങ്ങൾക്കിരയാകുന്നത്​. അങ്ങിനെ വരുമ്പോഴാണ്​ നമ്മുടെ അക്കാദമികമേഖലയുടെ നിലവാരം ഇടിയാൻ കാരണമാകുന്നതും വിദ്യാർഥികൾ മറ്റിടങ്ങളിലേക്ക്​ പാകാൻ നിർബന്ധിതരാകുന്നതും.  ഗവർണറെ ചാൻസിലർ ചുമതലയിൽ നിന്ന്​ നീക്കണം എന്ന പ്രമേയം നിയമസഭ ഐകകണേഠ്യന പാസാക്കിയിട്ടുണ്ട്​. അത്​ പ്രസിഡന്‍റിന്‍റെ പരിഗണനയിലാണ്​. നിലവിൽ ചാൻസിലർ ആയി ഗവർണർ തുടരുകയാണ്​. നിയമനങ്ങൾ നടത്തുന്നതിനുള്ള അധികാരം ഗവർണർക്കാണ്​. അതിൽ രാഷ്​ട്രീയ താൽപര്യം കലർത്തിയാൽ അതിനോടുള്ള വിയോജിപ്പുകൾ ബന്ധപ്പെട്ടവരെ അറിയിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പറയുകയാവും ചെയ്യുക അതൊരു ഏറ്റുമുട്ടൽ എന്ന നിലയിലായിരിക്കില്ല. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച്​ നേരത്തെ പ്രതിപക്ഷം കോൺക്ലേവ്​ സംഘടിപ്പിച്ചിരുന്നു. അതിലുണ്ടായ നിർദേശങ്ങൾ യു.ഡി.എഫ്​ മാനിഫെസ്​റ്റോയിൽ ഉൾപെടുത്തിയിട്ടുണ്ട്​. അവ നടപ്പാക്കും. അതിന്‍റെ നിർദേശങ്ങൾ ഇത്തവണ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.  നൂതനമായ കോഴ്​സുകൾ നമുക്ക്​ ആവശ്യമാണ്​. ഇപ്പോൾ തന്നെ പുതിയ കോഴ്​സുകൾ തുടങ്ങാൻ നിരവധി സ്ഥാപനങ്ങളിൽ നിന്ന്​ അനുമതി തേടി അപേക്ഷകൾ വരുന്നുണ്ട്​. അവ പലതും കുട്ടികൾ ആവശ്യപെടുന്ന കോഴ്​സുകളാണ്​. അവ പരിശോധിച്ച്​ ഈ അക്കാദമിക്​ വർഷത്തിൽ തന്നെ തുടങ്ങാൻ കഴിയുന്ന തുറന്ന സമീപനമാണ്​ സർക്കാർ സ്വീകരിക്കുന്നത്​. നിരവധി കോളജുകൾക്ക്​ അത്തരം കോഴ്​സുകൾ തുടങ്ങുന്നതിനുള്ള അനുമതി ഈ സർക്കാർ നൽകി കഴിഞ്ഞു. മാനദണഡങ്ങൾ പാലിക്കുന്നവർക്ക്​ അനുമതി നൽകും. വിദേശ സർവകലാശാലകളുടെ കാര്യത്തിലും സർക്കാറിന്​ തുറന്ന സമീപനമാണ്​. ആഗോള സിസ്റ്റത്തിന്‍റെ ഭാഗമാണ്​ നമ്മളും. അതിൽ നിന്ന്​ വേറിട്ട്​ നിൽകാൻ നമുക്ക്​ കഴിയില്ല. ലോകത്ത്​ നടക്കുന്ന മാറ്റങ്ങൾമനസിലാക്കി അതിനനുസരിച്ച്​ നമ്മൾ മാറുന്നില്ലെങ്കിൽ നമ്മൾ പിന്നിലേക്ക്​ പോകും. വിദ്യാർഥികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുക തന്നെ വേണം.  അവിശടയും സംവരണ തത്വങ്ങൾ പാലിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ ഗോപകുമാർ സ്വാഗതവും സെക്രട്ടറി എം. ഷജിൽകുമാർ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img