
കൊച്ചി : സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തില്‍ നടക്കുന്ന കേരളയാത്രയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും സമ്പൂര്‍ണ്ണ സ്വാഗതസംഘം സംഗമവും എറണാകുളം കലൂർ എ.ജെ ഹാളിൽ വെച്ച് നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സിറ്റി ഹാഷിം തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം എം.എല്‍.എ ടി. ജെ വിനോദ് ഉദ്ഘാടനം നിര്‍വഹിച്ചു.
മനുഷ്യരുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി അനുഭാവപൂർവ്വം പ്രവർത്തിക്കുന്ന ധാർമിക പ്രസ്ഥാനമായ കേരള
മുസ്ലിം ജമാഅത്തിന്റെ
പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും
സമൂഹത്തിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളെയും, വിശ്വാസങ്ങളെയും അംഗീകരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുമ്പോളാണ്
യഥാർത്ഥ മനുഷ്യനാകുന്നതെന്നും കേരളയാത്രയോടാനുബന്ധിച്ചുള്ള കേരള മുസ്ലിം ജമാഅത്തിന്റെ 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയം മനുഷ്യനെ മനുഷ്യനാക്കുന്നതാണെന്നും ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ജനുവരി 11 ന് എറണാകുളം ജില്ലയിൽ എത്തുന്ന കേരളയാത്രയെ മറൈൻ ഡ്രൈവിൽ സ്വീകരിക്കും. സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്വാഗതസംഘം വിലയിരുത്തി. കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി പദ്ധതി അവതരണം നടത്തി.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി എ ഹൈദ്രോസ് ഹാജി, കേരള മുസ്ലീം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ശംസുദ്ദീന്‍ മുസ്ലിയാര്‍,
സെക്രട്ടറിമാരായ അബ്ദുല്‍സലാം കൈതാരം, പി കെ അബ്ദുല്‍ അസീസ്, അഡ്വ. എം എ ഹാജി ഹക്കീം ഷാ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ജലാല്‍, എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് മുസ്ലിയാര്‍ ഇടച്ചിറ തുടങ്ങിയർ സംബന്ധിച്ചു.
Photo Courtesy - Google








