11:36pm 06 November 2026
NEWS
കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കുക ലക്ഷ്യം :മന്ത്രി പി രാജീവ്
21/02/2025  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കുക ലക്ഷ്യം :മന്ത്രി പി രാജീവ്

കൊച്ചി: കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ ആധ്യക്ഷം വഹിച്ചു പറഞ്ഞു.രാഷ്ട്രീയ ഭേദമന്യേ നാടിന്‍റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിന് ഒന്നിച്ചു  നിൽക്കണം.

പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്‍റെ വ്യവസായനയം.  എംഎസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണ്. വ്യവസായ സൗഹൃദ നയമാണ് കേരളത്തിൻ്റേത്. 

ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ അടിസ്ഥാനമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്‍റെ ഇന്‍റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപക രംഗത്തെ നാഴികക്കല്ലാകുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img