05:42pm 12 November 2026
NEWS
സാമൂഹ്യനീതി ഉറപ്പാക്കലാണ്‌ ലക്ഷ്യം: നജീബ്‌ കാന്തപുരം MLA
19/01/2026  11:00 AM IST
nila
സാമൂഹ്യനീതി ഉറപ്പാക്കലാണ്‌ ലക്ഷ്യം: നജീബ്‌ കാന്തപുരം MLA

ദോഹ: അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത് സാധ്യമായാൽ മാത്രമേ സാമൂഹിക സന്തുലാനാവസ്ഥ നിലനിർത്താൻ കഴിയുകയുള്ളു. അതിനു വേണ്ടിയുള്ള എളിയ ശ്രമമാണ്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ്, അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റെർ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിനെപ്പോലുള്ള മുൻകാല ഇസ്‌ലാഹീ നേതാക്കന്മാർ കേരളത്തിലെ മുസ്‌ലിം സമുദായത്തിൻ്റെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകൾക്ക് നൽകിയ സംഭാവനകളെ അദ്ദേഹം തൻ്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

മദീന ഖലീഫയിലെ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡണ്ട് സിറാജ് ഇരിട്ടി ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം, അമീർ ഷാജി, നസീർ പാനൂർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹമീദ് കല്ലിക്കണ്ടി, അജ്മൽ ജൗഹർ, നിസാർ ചെട്ടിപ്പടി, ഹമദ് ബിൻ സിദ്ധീഖ്, റിയാസ് വാണിമേൽ, ശനീജ് എടത്തനാട്ടുകര എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img