
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ , ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവർ ശ്രീരാമകൃഷ്ണ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജിനെ എറണാകുളം വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ എത്തി സന്ദർശിച്ചപ്പോൾ
മനസ്സിൻ്റെ ശുദ്ധിയും ദൃഢനിശ്ചയവും കൂടുമ്പോൾ ലക്ഷ്യം സാക്ഷാത്കരിക്കും എന്ന് ശ്രീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദജി മഹാരാജ് അഭിപ്രായപ്പെട്ടു.സത്യം പറയുന്നത് എളുപ്പമാണ്. പക്ഷെ അതിൻ്റെ വില സഹിക്കാൻ ധൈര്യം വേണം.
സത്യത്തിൻ്റെ വഴി കഠിനമാണ്. പക്ഷെ അതാണ് ഏറ്റവും സുരക്ഷിതമായ വഴി. സമൂഹമായാലും , കുടുംബമായാലും കൂട്ടിയോജിപ്പിക്കുന്നത് ബുദ്ധിയും , സഹിഷ്ണുതയുമാണ്.വിഭജനമല്ല ഐക്യമാണ് വിജയത്തിലേക്കുള്ള വഴി എന്ന് എറണാകുളം വൈറ്റില ആശ്രമത്തിൽ സമാരംഭിക്കുന്ന " വിവേക ധാമം " സാമൂഹൃ ക്ഷേമ കേന്ദ്രത്തിന്റെ ശിലാപൂജ നിർവ്വഹിച്ചശേഷം സ്വാമികൾ ഉദ്ബോധിപ്പിച്ചു ഉച്ചയ്ക്ക് 12 മണിയോടെ വെറ്റില മഠത്തിൽ എത്തിച്ചേർന്ന സ്വാമികളെ താലപ്പൊലി, പുഷ്‌പാർച്ചന എന്നിവയോടെ മഠാധിപതി ഭുവനാത്മാനന്ദ മഹാരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.തുടർന്ന് സ്വാമികൾ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി ഭക്തർക്ക് പ്രസാധം നൽകി. വൈകീട്ട് 4 മണിയോടെ കാലടി ആശ്രമത്തിലേയ്ക്ക് തിരിച്ച് അവിടെ നടക്കുന്ന വിശ്വക്ഷേത്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും, അഖില കേരള ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനത്തിലും പങ്കെടുത്ത് , ഭക്തർക്ക് മന്ത്രദീക്ഷയും നൽകും. 27ന് കൊൽക്കത്തയിലേയ്ക്ക് മടങ്ങും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ , ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവർ സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. സ്വാമിമാരായ ശ്രീവിദ്യാനന്ദ , മോക്ഷവ്യതാനന്ദ , സേവക് മാരായ കേശവദാസ് കെ, എം.ആർ. ഗോപാല കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google








