10:44pm 28 July 2026
NEWS
മരിച്ച നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നെറ്റിയില്‍ മൂന്നുസെന്റിമീറ്റര്‍ ആഴത്തില്‍ മുറിവ്.
25/02/2026  11:32 AM IST
ചെറുകര സണ്ണിലൂക്കോസ്
മരിച്ച നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നെറ്റിയില്‍ മൂന്നുസെന്റിമീറ്റര്‍ ആഴത്തില്‍ മുറിവ്.

 

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീ നന്ദ.

ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോയ സമയത്താണ് പെണ്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img