05:39pm 11 November 2026
NEWS
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗെയിം ഓൺ പദ്ധതിക്ക് തുടക്കമായി
28/10/2025  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗെയിം ഓൺ പദ്ധതിക്ക് തുടക്കമായി

മഞ്ഞപ്ര: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്ന “ഗെയിം ഓൺ” പദ്ധതി ചാലക്കുടി എം പി ശ്രീ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര സെ മേരീസ് യു പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകിയ ഗോൾ പോസ്റ്റും   സ്കൂളിന് കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് തോമസ്, ജില്ലാ സെക്രട്ടറി അജിത് വരയിലാൻ, മുൻ പഞ്ചായത്ത് പ്രെസിഡന്റുമാരായ കൊച്ചാപ്പു പുളിക്കൽ, ചെറിയാൻ തോമസ്, വാർഡ് മെമ്പർമാരായ സാജു കോളാട്ടുകൂടി, ജേക്കബ് മഞ്ഞളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത സുനിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി ജിജി പാപ്പച്ചൻ, പി ടി എ പ്രസിഡന്റ് ജിനോ ജോർജ്, ട്രസ്റ്റി റോയ് തോട്ടക്കര, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ടിനു മോബിൻസ്, അലക്സ് ആന്റൂ, ദിനു ജോർജ്, ജോമോൻ ഓലിയപ്പുറം, കാവ്യാ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ വിസ്‌ഡം പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് ലാപ്ടോപ്പ് നൽകാമെന്ന് എം പി ഉറപ്പ് നൽകി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img