ജിദ്ദ: കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സൗഹൃദ സംഗമം 2025 വേറിട്ട അനുഭവമായി. ജനനിബിഡമായ സദസ്സും സാംസ്കാരിക സമ്മേളനവും വൈവിധ്യമാർന്ന പരിപാടികളും രാവേറെ നിണ്ടു നിന്നു. പ്രവാസികൾക്കു കരുത്തായും കാവലായും എല്ലാവരേയും സഹോദരതുല്യ സ്നേഹ നിർവിശേഷത്തോടെ ചേർത്തുപിടിക്കുന്ന കെ എം സിസിയുടെ പ്രവർത്തനങ്ങളിൽ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് സൗഹൃദ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.മാനവിക മൂല്യങ്ങൾ തകർന്നു പോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് അഭിപ്രായപ്പെട്ടു. മാനവികതയും സാംസ്കാരികതയും ഉയർത്തിപ്പിടിക്കുന്ന ജീവിത ശൈലി കേരളത്തിൻ്റെ വൈശിഷ്ഠ്യത്തെ ഉയർത്തുന്ന പ്രബുദ്ധതയാണെന്നും സൗഹദ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് അഹ്മദ് പാളയാട്ട് അടിവരയിട്ടു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ മുസ്ലിംലീഗ് സൃഷ്ടിച്ചിട്ടുള്ള സ്നേഹവും സഹവർത്തിത്വവും മാതൃകാപരമാണെന്നും പ്രവാസലോകത്ത് കെഎംസിസിക്കു ഇക്കാര്യത്തിൽ ഏറെ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് തുടർന്നു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ റഹ്മാൻ വെള്ളിമാടുകുന്ന്, ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാഖ് മാസ്റ്റർ, നസീർ വാവക്കുഞ്ഞ്, ശിഹാബ് താമരക്കുളം, നാസർ എടവനക്കാട്, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി അനസ് അരിമ്പ്രശ്ശേരി, അബ്ദുൽ കരീം മൗലവി തേൻകോട്, ഷബീറലി പല്ലാരിമംഗലം, സുബൈർ മുട്ടം, ശിഹാബ് മുവാറ്റുപ്പുഴ, ഹിജാസ് പെരുമ്പാവൂർ, റസാഖ് കാഞ്ഞിരപ്പിള്ളി, നൗഷാദ് പാനൂർ തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു. 'നോർക്ക - പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചു പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം' എന്ന വിഷയത്തിൽ അബ്ദുൽ കരീം കൂട്ടിലങ്ങാടി, 'പ്രവാസികളുടെ ധന്യമായ ജീവിതം' എന്ന വിഷയത്തിൽ സുലൈമാൻ അഹ്സനിയും പ്രഭാഷണം നിർവ്വഹിച്ചു.
കലാമേളയുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരം , വനിതകളുടെ മെഹന്ദി മത്സരം , ഒപ്പന , സംഗീത വിരുന്ന് എന്നിവയും അരങ്ങേറി. അഷ്‌റഫ് മൗലവി കുറഞ്ഞിലക്കാട്, റഷീദ് ആലുവ, ഡോക്ട്ടർ ബിൻയാം,മുഹമ്മദ് അറക്കൽ, അബ്ദുൽ ബാസിത്ത്, സിയാദ് ചെളിക്കണ്ടത്തിൽ, ഷിയാസ് കവലയിൽ, ഇർഷാദ് ചാത്തനാട്ട്, മുഹമ്മദ് ഷാ തേൻങ്കോട്, ആഷിഖ് സുലൈമാൻ, നൈസാം സാംബ്രിക്കൽ, ഹംസ അറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡൻ്റ് റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജാബിർ മടിയൂർ സ്വാഗതവും ട്രഷറർ ഷാഫി ചൊവ്വര നന്ദിയും രേഖപ്പെടുത്തി.








