12:34am 13 November 2026
NEWS
വെല്ലുവിളികളെ അതിജീവിച്ച് മലങ്കര സഭ നേടിയെടുത്ത സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവു വയ്ക്കില്ല : ബസ്സേലിയോസ് മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ
23/03/2026  08:56 PM IST
nila
വെല്ലുവിളികളെ അതിജീവിച്ച് മലങ്കര സഭ നേടിയെടുത്ത സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവു വയ്ക്കില്ല : ബസ്സേലിയോസ് മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ

ബുധനൂർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനാഘോഷം ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തി.
 മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്തു .
കാലാ കാലങ്ങളിൽ സഭ
 നേരിട്ട വിവിധ വെല്ലുവിളികളെ അതിജീവിച്ച് മലങ്കര സഭ നേടിയെടുത്ത സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവു വയ്ക്കുവാൻ മലങ്കര നസ്രാണി സമൂഹം തയ്യാറാവുകയില്ലായെന്ന്  ബാവ
പറഞ്ഞു.
 ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാ നടൻ
അജു വർഗീസ് വിശിഷ്ടാതിഥിയായിരുന്നു.  ഓ.സി.വൈ.എം. കേന്ദ്ര പ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നല്കി. മാർ അത്താനാസിയോസ് മെഡികെയർ പദ്ധതിയുടെ ഉത്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഇടവക വികാരി ഫാ. സ്റ്റീഫൻ വർഗീസ് കാതോലിക്കാ ദിന പ്രതിജ്ഞ  ചൊല്ലി കൊടുത്തു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, ഓ.സി. വൈ.എം. കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ജെയിൻ സി മാത്യു, കേന്ദ്ര ട്രഷറാർ രഞ്ജു എം. ജോയി, ഓ.സി. വൈ.എം. ചെങ്ങന്നൂർ ഭദ്രാസന   വൈസ് പ്രസിഡൻ്റ്  ഫാ. എൽവിൻ തോമസ്, ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ, കേന്ദ്ര കമ്മിറ്റിയംഗം റോബിൻ ജോ വർഗീസ്, റീജണൽ സെക്രട്ടറി അബു ഏബ്രഹാം വീരപ്പള്ളിൽ, കേന്ദ്ര സമിതി അംഗം റീനു തോമസ്, ഇടവക ട്രസ്റ്റി അഡ്വ. ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ചക്കാലേത്ത് ജംഗ്ഷനിൽ നിന്നും സമ്മേളന നഗരിയിലേക്ക് പ്രൗഢഗംഭീരമായ വിളംബര ഘോഷയാത്ര നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും 1000 ഓളം അംഗങ്ങൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.