01:40pm 13 November 2026
NEWS
സഫാരി വിൻ 25 ടൊയോട്ട റെയ്‌സ് കാർസ് മെഗാ പ്രമോഷന്റെ നാലാമത് വിജയികളെ തെരെഞ്ഞെടുത്തു..!
14/07/2025  07:36 AM IST
nila
സഫാരി വിൻ 25 ടൊയോട്ട റെയ്‌സ് കാർസ് മെഗാ പ്രമോഷന്റെ നാലാമത് വിജയികളെ തെരെഞ്ഞെടുത്തു..!

ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗം പ്രമോഷനായ വിൻ 25 ടൊയോട്ട റെയ്‌സ് കാർസ് പ്രമോഷന്റെ നാലാമത് നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. ജൂലൈ 13 ന് ഇൻടസ്ട്രിയൽ എരിയയിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്‌മെൻ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.നറുക്കെടുപ്പിലെ സമ്മാനാർഹർ ഫർഹാന ഹംസ അബ്ദുൽ സമദ് (കൂപ്പൺ നമ്പർ STR400582396), എം ആർ അൻവർ (കൂപ്പൺ നമ്പർ: STR401107525),എ കെ ദാസ് (കൂപ്പൺ നമ്പർ STR400064473), റെജി (കൂപ്പൺ നമ്പർ: STR401096031) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.സെപ്റ്റംബർ 30 രണ്ടായിരത്തി ഇരുപത്തിയഞ്ചിന് അവസാനിക്കുന്ന വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇറാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പിൽ നാല് വിജയികൾക്കും അവസാന നറുകെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റെയ്‌സ് കാർ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.

നിരവധി സമ്മാന പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രൊമോഷനും ജനങ്ങൾ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്‌മൻ്റ് നന്ദി അറിയിച്ചു. ഈ പ്രൊമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് വരുന്ന ഓഗസ്റ്റ് 21 ബിർക്കത്ത് അൽ അവാമിർ ലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വച്ചാണ് നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img