കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ഹരിത പാഠവുമായി പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് ആവിഷ്‌കരിച്ച, 'വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം' പദ്ധതിയുടെ നാലാംഘട്ടം നാളെ (13.02.2026) എറണാകുളം സെയിന്റ് ആൽബർട്സ് സ്കൂളിൽ നടക്കും.രാവിലെ 10ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തി പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും കാര്‍ഷിക വിജ്ഞാൻ കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ വിദ്യാലയാങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും,കുട്ടികൾക്ക്, വിത്തിൽ നിന്ന് വിളയിച്ചെടുത്ത വേപ്പിൻ തൈകളുടെ വിതരണവും നടക്കും. അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ നിന്നും അധ്യാപക വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി അതിരൂപത വിദ്യാഭ്യാസ കോർപ്പറേറ്റ് സമിതിയും പരിസ്ഥിതി കമ്മിഷനും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കേരള സര്‍ക്കാരിന്റെ ഡെല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും പ്രൊഫ കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പ്രൊഫ കെ.വി തോമസ് സ്വാഗതം പറയും.ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും.എറണാകുളം ഐ സി എ ആർ - കൃഷി വിജ്ഞാൻ കേന്ദ്രം സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. സ്മിതപദ്ധതി വിശദീകരിക്കും. കൊച്ചി നഗരസഭ മേയർ അഡ്വ വി.കെ മിനിമോൾ കറിവേപ്പില തൈകളുടെ വിതരണം നിർവഹിക്കും.വരാപ്പുഴ അതിരൂപത എഡുക്കേഷനൽ കോർപറേറ്റ് സമിതി മാനേജര്‍ ഫാ ജയൻ പയ്യപ്പിള്ളി,വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി,ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ, ഡിവിഷൻ കൗണ്‍സിലർടൈസൻ, സെന്റ് ആല്‍ബെര്‍ട്ട്സ് ഹയർ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ബില്‍ഫി വി. സെബാസ്റ്റ്യൻ, സെന്റ് ആല്‍ബെര്‍ട്ട്സ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ജോസഫ് സെനൻ,സെന്റ് ആല്‍ബെര്‍ട്ട്സ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ഷീജ,
പരിസ്ഥിതി കമ്മീഷൻ സെക്രട്ടറി അഡ്വ. സറീന ജോർജ്ജ് എന്നിവർ പ്രസംഗിക്കും.








