
ദോഹ: പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗൽ) ഖത്തർ സയന്റിഫിക് ക്ലബ്ബും (ക്യുഎസ്സി) ചേർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാമിന്റെ നാലാമത്തെ പതിപ്പ് ആരംഭിച്ചു.ജൂലൈ 23 വരെനീണ്ടു നിൽക്കുന്ന
പരിപാടിയിൽ യോഗ്യത നേടിയ36വിദ്യാർത്ഥികളാണ്പങ്കാളിത്തം വഹിക്കുന്നത്.
കായിക യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന പരിപാടി എഞ്ചിനീയറിംഗ് വിഷയങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിടുന്നതാണ്.തൊഴിൽ വിപണി ആവശ്യകതകൾക്ക് അനുസൃതമായി വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഭാവി എഞ്ചിനീയർമാരായി പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം എന്ന് ക്യുഎസ്സിയിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ഫാത്തിമ അൽ-മുഹന്നദി പറഞ്ഞു. പ്രോഗ്രാമിന് പിന്തുണ നൽകിയതിന് അഷ്ഗലിന് അവർ നന്ദി പറഞ്ഞു, രാജ്യത്തെ യുവാക്കളോടുള്ള അഷ്ഗലിന്റെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പൂർണ്ണ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് അവർ വിശേഷിപ്പിച്ചു.











