12:17am 13 November 2026
NEWS
വീടിൻ്റെ ശിലാസ്ഥാപനം നടത്തി
23/03/2026  08:54 PM IST
nila
വീടിൻ്റെ ശിലാസ്ഥാപനം നടത്തി


ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം
 24,25,26 തയ്യതികളിൽ ചെങ്ങന്നൂരിൽ നടക്കുകയാണ്.സാമൂഹ്യ പ്രതിബേധതയോടെ പ്രവർത്തിച്ചുവരുന്ന സംഘടന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പെൻഷൻകരല്ലാത്ത ചെങ്ങന്നൂർ താലൂക്കിൽ പെട്ട ഒരു നിർധന കുടുംബത്തിന് വീടുവച്ചു കൊടുക്കുവാൻ സംഘടന തീരുമാനിച്ചിരുന്നു.
15 അപേക്ഷകളാണ് സംഘടനയ്ക്ക് ലഭിച്ചത്.
 ആല പഞ്ചായത്തിലെ നാലാം വാർഡിൽ കല ഭവനത്തിൽ കല ടി കെയ്ക്ക് ആണ് വീട് നൽകുന്നത്.
വീടിൻ്റെ ശിലാസ്ഥാപന കർമ്മം സംഘടനയുടെ സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ നിർവഹിച്ചു.ഇതിനോടനുബന്ധിച്ചുള്ള യോഗം ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിൻ്റ് സെക്രട്ടറി സുഭാഷ് ടി കെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ എൻ സദാശിവൻ നായർ,വാർഡ് കൗൺസിലർ പ്രവീൺ മഞ്ചാടി,ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് കുമാരി,ബ്ലോക്ക് സെക്രട്ടർ എ കെ പ്രസന്നൻ,ടൗൺ സെക്രട്ടറി കെ കെ പ്രസാദ് ട്രഷറർമാർ ആയ പി ആർ രാധാകൃഷ്ണൻ,എം എസ് ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.യോഗത്തിന് സ്വാഗത സംഘം കൺവീനർ പി ജി രാധാകൃഷ്ണൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി രാധ നന്ദിയും പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.