
കേരള ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: "ശരിയായ മനോഭാവം, വായന, കഠിനാധ്വാനം, സ്വഭാവം, സമയനിയന്ത്രണം, പരാജയങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവ് എന്നിവയാണ് വിജയത്തിന്റെ അടിത്തറ," എന്ന് കേരള ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർ യൂണിവേഴ്‌വേഴ്സിറ്റി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോള്സിൽ (ഐ.സി.ആർ.ഇ.പി) പഞ്ചവത്സര വർഷ ബി.എസ്.സി എൽഎൽബി (ഹോണേഴ്‌സ്) കമ്പ്യൂട്ടർ സയൻസ് കോഴ്‌സിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രത്യേക ആനുകൂല്യങ്ങളേക്കാളും സ്വാധീനങ്ങളേക്കാളും പ്രധാനപ്പെട്ടത് ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. NUALS വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി, ഐ.സി.ആർ.ഇ.പി ഡയറക്ടറും നിയമ ഫാക്കൽറ്റിയുമായ പ്രൊഫ. (ഡോ.) വാണി കേസരി, അസിസ്റ്റന്റ് പ്രൊഫസറായ സ്വപ്ന മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസറുമായ ഡോ. ദയ പാസ്കൽ മാനസികാരോഗ്യവും സമ്മർദ്ദനിയന്ത്രണവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു, എറണാകുളം ജില്ലാ കളക്ടർ ശ്രീമതി പ്രിയങ്ക ജി., ഐ.എ.എസ്., നുവാൽസിലെ പ്രൊഫ. (ഡോ.) അനിൽ ആർ. നായർ, അധ്യാപകനും മെന്ററുമായ സുന്ദരം ഗണേഷ് എന്നിവർ സെഷനുകൾ നയിച്ചു.
Photo Courtesy - Google








