01:04pm 13 November 2026
NEWS
നോമ്പിലെ നാല്പതാം നാൾ മാനസാന്തര ദിനമായി ആചരിക്കും
25/03/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നോമ്പിലെ നാല്പതാം നാൾ  മാനസാന്തര  ദിനമായി ആചരിക്കും
HIGHLIGHTS

വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ്.

കൊച്ചി: സഭാ നിയമങ്ങൾ ലംഘിച്ച് എറണാകുളം - അങ്കമാലി അതിരൂപതയിൽ ഭരണം നടത്തുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെയും കൂരിയ അംഗങ്ങളുടെയും മാനസാന്തരത്തിനായി വലിയ നോമ്പിലെ നാല്പതാം ദിനമായ 27 ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ വിവിധ ഇടവകകളിലും വൈകിട്ട് 4 മുതൽ എറണാകുളം സെൻറ് മേരീസ് സ് ബസിലിക്കയലും വിശ്വാസികൾ ഒത്തുകൂടി ആരാധന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവ നടത്തും. സഭ തീരുമാനിച്ച ഏകീകൃത കുർബാന നടപ്പിലാക്കാതെ സഭാവിരുദ്ധരുമായി ചേർന്ന് വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന രൂപത  ഭരണാധികാരികൾ മാനസാന്തരപ്പെട്ട് മാർപാപ്പയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാണ് നോമ്പിലെ ആറാം വെള്ളി പ്രാർത്ഥനാ ദിനമായി ആചരിക്കുന്നതെന്ന് ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img