
കൊച്ചി: കിട്ടുമെന്ന് ഇനിയും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി കോൺഗ്രസിൽ നടക്കുന്ന അടി മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മറ്റൊരു തരത്തിൽ രൂപാന്തരം പ്രാപിക്കുമെന്ന് കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ്.
ഫലം വന്ന് കഴിഞ്ഞാൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചാരിയുള്ള അടിയായി ഇത് മാറും.
പിണറായി സർക്കാർ കേരള വികസനമെന്ന ചരിത്രദൗത്യവുമായി ഭരണത്തിന്റെ മൂന്നാമൂഴത്തിലേക്ക് കടക്കുമെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
പണ്ട് മുന്തിരിക്കുല ചാടിപ്പിടിക്കാൻ ശ്രമിച്ച് കിട്ടാതെ മടുത്തു മടങ്ങിയ കുറുക്കന്മാരുടെ അവസ്ഥയിലാണ് ഇന്ന് കോൺഗ്രസ് നേതൃത്വമെന്ന് ഇപ്പോൾ നടക്കുന്ന കസേരകളിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പ് ഫലം വരാൻ ആഴ്ചകൾ ബാക്കി നിൽക്കേ കോൺഗ്രസ്സിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പരസ്പരം അടിയുമായി മൂന്ന് ഗ്രൂപ്പുകൾ രൂപം കൊണ്ടിട്ടുണ്ട്
ജയ സാധ്യതയുള്ള കോൺഗ്രസ് മത്സരാർഥികളെ ചാക്കിട്ട് പിടിച്ചു ഒപ്പം നിർത്താനുള്ള നീക്കമാണ് ഈ ഗ്രൂപ്പുകൾ നടത്തി വരുന്നത്
ഫലം വന്ന് കഴിഞ്ഞാൽ കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി മുഖ്യമന്ത്രിക്കസേര ഉറപ്പിക്കുകയാണ് ലക്ഷ്യം
എന്നാൽ കേരളത്തിലെ ജനം ഇത്തരം കളികൾ മുന്നിൽ കണ്ട്കൊണ്ടാണ് തെരഞ്ഞെടുപ്പിൽ വിധിയെഴുതിയത്
നല്ലനിലയിൽ ഭരണം നടക്കണമെങ്കിൽ ഇടതുപക്ഷം തന്നെ തുടരണമെന്നത് ജനങ്ങളുടെ തീരുമാനമാണ്
ഈ തീരുമാനത്തിന്റെ ഫലമാണ് മെയ് നാലിന് പുറത്ത് വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy - Google








