09:54pm 25 April 2026
NEWS
2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേരെന്ന് വനം വകുപ്പ്.
25/04/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേരെന്ന് വനം വകുപ്പ്.

കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 1158 പേര് പാമ്പ് കടിയേറ്റ് മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക വ്യക്തത.  ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ് പ്രിൻസിപ്പൽ കൺസർവേറ്ററുടെ ഓഫീസ് കൈമാറിയ വനം വന്യജീവി സംഘർഷങ്ങളുടെ അവലോഹന റിപ്പോർട്ടിലാണ് ഇക്കാര്യത്തിൽ വനംവകുപ്പിന്റെ വ്യക്തതയുള്ളത്.  2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 1158 പേർ മരണപ്പെട്ടു.  കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 34 പേർ പാമ്പ് കടിയേറ്റ് മരണപ്പെട്ടു.  പാമ്പുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ആന്റിവനം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയതായും അഡ്വ. കുളത്തൂർ ജയ്‌സിങിന് കൈമാറിയ വനംവകുപ്പിന്റെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.  സുൽത്താൻ ബത്തേരി സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി 2019-ൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പാമ്പ് കടിയിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കുവാൻ സുരക്ഷാ നടപടികൾ ആവിശ്യപ്പെട്ട്  അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പൊതു താല്പര്യ ഹർജിയെ തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിൽ ആന്റിവനം കേരളത്തിൽ ഉൽപാദിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.  ആയതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടപടികൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്.  അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഹർജിയിൽ ഉണ്ടായ കോടതി വിധി അനുപാലിച്ച് പാമ്പ് കടിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികളെ സംരക്ഷിക്കുവാൻ മാസങ്ങൾക്ക് മുമ്പ് സർക്കാർ വിപുലമായ മാർഗ്ഗരേഖ പുറപ്പെടുവിക്കുകയും പാമ്പിൻ വിഷബാധ രോഗമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു,

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img