01:18am 11 May 2026
NEWS
രാജ്യത്തിന്റെ തലവര മാറ്റിയത് ഭക്ഷ്യസുരക്ഷാ നിയമം തോമസ് ജേക്കബ്
10/05/2026  08:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജ്യത്തിന്റെ തലവര മാറ്റിയത് ഭക്ഷ്യസുരക്ഷാ നിയമം തോമസ് ജേക്കബ്
HIGHLIGHTS

പ്രൊഫ. കെവി തോമസ് എഴുതിയ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് 'എന്ന പുസ്തകം തോമസ് മാഷിന്റെ 80ആം ജന്മദിനാഘോഷത്തിൽ മുൻ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ് മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബിന് നൽകി പ്രകാശനം നിർവഹിക്കുന്നു.

തോപ്പുംപടി: ഭക്ഷ്യസ്വയം പര്യാപ്തത കൈവരിച്ചതിന്റെ ഗുണം സാധാരണക്കാരുടെ അടുക്കളയിൽ എത്തിച്ചത് ഭക്ഷ്യ സുരക്ഷാ നിയമമാണെന്നും ഈ നിയമം കൊണ്ട് വന്നത് പ്രൊഫ. കെവി തോമസ് ആണെന്നത് അഭിമാനകരമാണെന്നും മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അര നൂറ്റാണ്ടോളം ദൈർഘ്യ മേറിയ സാമൂഹിക ജീവിതത്തിന്റെ കഥകൾ പറഞ്ഞു പ്രൊഫ. കെവി തോമസ് എഴുതിയ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് ' എന്ന പുസ്തകം അദ്ദേഹത്തിന്റെ എണ്പതാം പിറന്നാൾ ദിനത്തിൽമുൻ ചീഫ് ജസ്റ്റിസ്  സിറിയക് ജോസഫിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കിയെടുത്തു പുതിയൊരു വ്യവസായത്തിന് വഴി തുറന്നതും അദ്ദേഹമാണ്.മാതൃകാപരമായ പൊതുപ്രവർത്തനമാണ് തോമസ് മാഷിന്റേതെന്ന് പ്രകാശനം നിർവഹിച്ച മുൻ ചീഫ് ജസ്റ്റിസ്  സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.സിപിഎം ജില്ലാ സെക്രട്ടറി എസ് സതീശൻ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി  പുസ്തക പരിചയം നടത്തി.മുൻ മന്ത്രിമാരായ പി. രാജീവ്, കെ. ബാബു, ഡോമിനിക് പ്രസന്റേഷൻ, മുൻ എംഎൽഎ കെ. ജെ. മാക്സി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എസ്‌. രാധാകൃഷ്ണൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനൻ, നെതർലൻഡ് മുൻ അംബാസിഡർ, വേണു രാജമണി, കൊച്ചി ഇന്റർ നാഷണൽ ബുക്ക്‌ ഫെസ്റ്റിവൽ പ്രസിഡന്റ്‌ ഇഎൻ. നന്ദകുമാർ, രേഖ തോമസ് എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img