
ഹോസ്റ്റൽ ജീവിതത്തിൽ എന്തെല്ലാം രസങ്ങളുണ്ട്. ഹോസ്റ്റൽ ജീവിതം അനുഭവിച്ചവർക്കെ ആ രസങ്ങളെക്കുറിച്ചറിയൂ. കൗമാര പ്രായത്തിലും യൗവന കാലത്തിലും വീട്ടുകാരുടെ ചുറ്റും മതിലുകളില്ലാതെ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുള്ള ജീവിതം.
ഇത്തരം സാഹചര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു മലയാള സിനിമ വരുന്നു.
" പ്രകമ്പനം'' എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് വിജേഷ് പാണത്തൂരാണ്. നദികളിൽ സുന്ദരി യമുന എന്ന സിനിമയ്ക്ക് ശേഷം വിജേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഗണപതി, സാഗർ സൂര്യ, അൽ അമീൻ, ശീതൾ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പ്രശസ്ത തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണ കന്പനിയായ സ്റ്റോണ്‍ ബെഞ്ചസും നവരസ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന പ്രകമ്പനത്തിന്റെ പ്രഥമ പോസ്റ്റർ ലോഞ്ച് അഭിനേതാക്കളുടെയും നിർമ്മാതാക്കളുടെയും സാന്നിധ്യത്തിൽ എറണാകുളത്ത് വെച്ച് നടന്നു. കാർത്തിക് സുബ്ബരാജ് ആ കർമ്മം നിർവഹിച്ചതിനു ശേഷം ഈ സിനിമയെ കുറിച്ചും മലയാള സിനിമയെക്കുറിച്ചും മാധ്യമപ്രവർത്തകരോട് സംസാരിച്ചു. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും നിർമ്മാതാക്കളായ ശ്രീജിത്ത്, സുധീഷ്, ബ്ലസി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു . പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തുതന്നെ പ്രദർശനത്തിന് എത്തും.











