12:56pm 13 November 2026
NEWS
റെജൻസി ഗ്രൂപ്പിന്റെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ആദ്യ ഘട്ടം
27/09/2025  02:33 PM IST
nila
റെജൻസി ഗ്രൂപ്പിന്റെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ആദ്യ ഘട്ടം

ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ റെജൻസി ഗ്രൂപ്പിന്റെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ആദ്യ ഘട്ടം റെജൻസി ഹൈപ്പർമാർക്കറ്റ് al wakra ബ്രാഞ്ചിൽ വെച്ചു നടന്നു.
50 ഇഞ്ച് സ്മാർട്ട് 15 ടെലിവിഷനുകൾ വിജയികൾക്ക് സമ്മാനമായി ലഭിച്ചു.
ഖത്തർ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർ ഹമദ് റാഷിദ് മ്രിസിഗ് സന്നിധിയിൽ നടന്ന ചടങ്ങിൽ റെജൻസി ഗ്രൂപ്പ് ചെയർമാൻ ശ്രീ. അമീറുദ്ധീൻ കെ, സിഒഒ ഫാദിൽ അമീർ, ഏരിയ മാനേജർമാരായ mr നസർ, mr ഷാനവാസ്, ബ്രാഞ്ച് മാനേജർ ശ്രീ. ജോൺ, ശ്രീ. ലിതിൻ, ശ്രീ. ഫായിസ് എന്നിവർ പങ്കെടുത്തു.
2025 സെപ്റ്റംബർ 25-ന് വൈകിട്ട് 7 മണിക്ക് റെജൻസി ഹൈപ്പർമാർക്കറ്റ് അബൂ ഹമൂരിൽ നടക്കുന്ന വാർഷികാഘോഷങ്ങൾക്കൊപ്പം, റെജൻസി ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും കില്ലർ പ്രൊമോഷൻ ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്നും, ഇതിലേക്ക് എല്ലാ വിലപ്പെട്ട ഉപഭോക്താക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്നും മാനേജിംഗ് ഡയറക്ടർ അമീറുദ്ധീൻ കെ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img