01:31pm 11 November 2026
NEWS
കോർണിഷ് നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി
06/10/2025  03:49 PM IST
nila
കോർണിഷ് നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി

ദോഹ:ഖത്തറിന്റെ മനോഹാരിതയാർന്ന കോർണിഷ് പുതുരൂപത്തിൽ.
 പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ദോഹ കോർണിഷ് സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായതായി പ്രഖ്യാപിച്ചു. ഷാർഖ് ഇന്റർചേഞ്ച് മുതൽ ഓൾഡ് പോർട്ട് ഇന്റർചേഞ്ച് വരെയാണ് ആദ്യഘട്ടത്തിൽ പൂർത്തികരിച്ചത്.
പൗരന്മാർക്കും യാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ഗതാഗതാനുഭവം നൽകുന്നതിനും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള അഷ്ഗാലിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് നവീകരണ പ്രവർത്തനം.
കോർണിഷ് റോഡിലെ മുഴുവൻ നവീകരണ പ്രവൃത്തികളും പൂർത്തിയാക്കുന്നതിനായി അഷ്ഗാൽ അടുത്ത ആഴ്ചകളിൽ നിശ്ചിത ഘട്ടങ്ങളായി താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പഴയ ടാർ പാളി നീക്കം ചെയ്യുന്നതിനായി  രാത്രി സമയത്ത് ഭാഗികമായി റോഡ് അടയ്ക്കും. തുടർന്ന് വാരാന്ത്യങ്ങളിൽ പൂർണ്ണമായി അടച്ച് പുതിയ ടാർ പാളി പാകുകയും റോഡ് മാർക്കിംഗുകൾ പുതുക്കുകയും ചെയ്യും. ഈ പ്രവൃത്തികൾ അഞ്ച് ഘട്ടങ്ങളിലായി, ഷാർഖ് ഇന്റർചേഞ്ച് മുതൽo ഷെറാടൺ ഇന്റർചേഞ്ച് വരെ പുരോഗമിക്കും.
ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അഷ്ഗാൽ ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി നേരിട്ട് സഹകരിച്ച്, വികൽപ മാർഗങ്ങൾക്കും ഡൈനാമിക് ബോർഡുകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
 അഷ്ഗാലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോങ്ങളിലൂടെയും വാട്‌സ്ആപ്പ് ചാനലിലൂടെയും, ഗതാഗത നിയന്ത്രണങ്ങളെയും മാർഗ്ഗ നിർദേശങ്ങളെയും കുറിച്ചുള്ള മാപ്പുകളും വിശദീകരണ വീഡിയോകളും പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.
യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും, മാർഗ്ഗബോർഡുകൾ പാലിക്കുകയും, ട്രാഫിക് ഡൈവർഷനുകൾ പിന്തുടരുകയും ചെയ്യണമെന്ന് അഷ്ഗാൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img