06:54am 13 November 2026
NEWS
പ്രഥമ പി. പുരുഷോത്തമൻ നായർ സ്മാരക ഗ്രന്ഥശാലാ പുരസ്‌കാരം തൊടുപുഴ ജയ് ഹിന്ദ് ലൈബ്രറിയ്ക്ക്
27/10/2025  06:12 PM IST
nila
പ്രഥമ പി. പുരുഷോത്തമൻ നായർ സ്മാരക ഗ്രന്ഥശാലാ പുരസ്‌കാരം  തൊടുപുഴ ജയ് ഹിന്ദ് ലൈബ്രറിയ്ക്ക്

 

ചെങ്ങന്നൂർ:  പ്രമുഖ സാമൂഹ്യ പ്രവർത്തകനും ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറി സ്ഥാപകാംഗവും ദീർഘ കാലം പ്രസിഡണ്ടുംരക്ഷാധി കാരിയുമായിരുന്ന 
പി. പുരുഷോത്തമൻ നായരുടെ ജന്മശതാബ്ദി സ്മരണയ്ക്കായിഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള കേരളത്തിലെ മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരത്തിന് തൊടുപുഴ മുതലങ്ങോട്ട്  ജയ് ഹിന്ദ് ലൈബ്രറി തെരെഞ്ഞടുക്കപ്പെട്ടു. പുരുഷോത്തമൻ നായരുടെ ആറാം ചരമ വാർഷിക ദിനമായ ഒക്ടോബർ 31  വെള്ളിയാഴ്ച വൈകുന്നേരം 4-30 ന് ലൈബ്രറി പ്രസിഡണ്ട് ഡോ. എസ്. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി 
പി. പ്രസാദ് പുരസ്‌കാരദാനം നിർവഹിക്കും.ചടങ്ങിൽ 
 ഗ്രന്ഥ ശാലാ വെബ് സെറ്റിന്റെ ഉദ്ഘാടനo
എച്. സലാം എം. എൽ എ
നിർവഹിക്കും. ലൈബ്രറി മുൻ സെക്രട്ടറി  കെ. കുഞ്ഞച്ചൻ, പുരുഷോത്തമൻ നായർ അനുസ്മരണപ്രഭാഷണം നടത്തും. പുന്നപ്ര നോർത്ത് പഞ്ചായത്ത്‌ പ്രസിഡണ്ട് സജിതാ സതീശൻ,   ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി   ബി. രഘു പ്രസാദ് എന്നിവർ ആശംസകൾ അർപ്പിക്കുമെന്ന്
 ലൈബ്രറി സെക്രട്ടറി കെ. വി. രാഗേഷ്  ഭരണ സമിതി അംഗം എം. മധു  എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.