02:01am 11 November 2026
NEWS
പഠന വെല്ലുവിളികൾ നേരിടുന്നകുട്ടികൾക്കായുള്ള പ്രഥമ കിന്റർഗാർട്ടൻ ഈ വർഷം തുറക്കും
30/08/2025  04:31 AM IST
nila
പഠന വെല്ലുവിളികൾ നേരിടുന്നകുട്ടികൾക്കായുള്ള പ്രഥമ കിന്റർഗാർട്ടൻ ഈ വർഷം തുറക്കും

ദോഹ: പ്രാരംഭ പഠന വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായിഈ അധ്യായനവർഷത്തിൽ 
ആദ്യ സർക്കാർ കിന്റർഗാർട്ടൻപ്രവർത്തന മാരംഭിക്കും.വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയ(MoEHE)മാണ് അൽ-ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷന് 
മേൽനോട്ടം വഹിക്കുന്നത്.പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് പ്രാരംഭ ഘട്ട പിന്തുണ നൽകുകയാണ് ലക്ഷ്യം. പഠനപരമായ വെല്ലുവിളികളെ മറികടക്കാൻ കുട്ടികളെ സഹായിക്കുന്നതിന് അനുയോജ്യമായ പ്രോഗ്രാമുകൾ  കിന്റർഗാർട്ടനിലൂടെ നൽകും.
അൽ-ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലാണെന്ന് MoEHE അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി  ഖത്തർ ടിവിയോട് പറഞ്ഞു.ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിലായി എട്ട് പുതിയ സ്കൂളുകളുടെ ഉദ്ഘാടനവും മന്ത്രാലയം സ്ഥിരീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പരിപാടിയുടെ കീഴിൽ വികസിപ്പിച്ചെടുത്ത ഈ സ്കൂളുകളിൽ ആധുനികവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നതിന് വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ്ക്രമീ കരിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img