
ദോഹ: പ്രമുഖ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനും
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) ദീർഘകാല പ്രസിഡന്റുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പ്രഥമ 'ഈസക്ക സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിന്' നവംബർ 12-ന് തുടക്കമാകും.
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ടീം മാനേജർമാരുടെയും യോഗത്തിൽ നടന്ന നറുക്കെടുപ്പിലൂടെ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചു.
നാലു ഗ്രൂപ്പുകളിലായി 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെൻ്റ് ഡിസംബർ 4 വരെ നീണ്ടുനിൽക്കും.
മേറ്റ്സ് ഖത്തർ, ഓർബിറ്റ് എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി, എഫ്.സി ഖത്തർ മഞ്ഞപ്പട, ഹിലാൽ എഫ്.സി, ഇൻഫിനിറ്റി എഫ്.സി, ഫ്രണ്ട്സ് എഫ്.സി, ഈഗിൾസ് ഖത്തർ, എമർജൻസ് എഫ്.സി, മില്ലേനിയം എഫ്.സി, ബൈസൻ്റയ്ൻ എഫ്.സി, മാവേറിക്സ് എഫ്.സി, ഒറിക്സ് എഫ്.സി കാസർഗോഡ്, ഡെസ്പെറോഡോസ് എഫ്.സി, ഖത്തർ മാസ്റ്റേഴ്സ്, നാസ്ഗാർഡ് എഫ്.സി എന്നിവയാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്ന 16 ടീമുകൾ.ബർവ്വവില്ലേജിൽ നടന്ന യോഗം
ഖിഫ് പ്രസിഡൻ്റ് ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുഹൈൽ ശാന്തപുരം ഈസക്ക അനുസ്മരണ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡൻ്റ് ആഷിഖ് അഹ്മദ്, ടീം കോർഡിനേറ്റർ ഹംസ പി.കെ, ടെക്നിക്കൽ ഹെഡ് നസീർ തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ടൂർണമെൻ്റിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൻ സ്വാഗതവും
ട്രഷറർ അഡ്വ. മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.










