10:47am 14 November 2026
NEWS
കൊച്ചി കായലിലെ ആദ്യ ഹൗസ് ബോട്ട് ഒരുങ്ങി ഉദ്‌ഘാടനം (നവംബർ 13, വെള്ളി) മുഖ്യമന്ത്രി നിർവഹിക്കും
12/11/2026  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി കായലിലെ ആദ്യ ഹൗസ് ബോട്ട് ഒരുങ്ങി ഉദ്‌ഘാടനം  (നവംബർ 13, വെള്ളി)  മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി: കൊച്ചി കായലിലെ സൗന്ദര്യം  ഇനി ഹൗസ് ബോട്ടിലൂടെ ആസ്വദിക്കാം. എട്ട് ബെഡ്‌റൂമുകളും വിശാലമായ കോൺഫറൻസ് ഹാളുമുള്ള ഹൗസ് ബോട്ട് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മറൈൻ ഡ്രൈവിലെ കൊച്ചിൻ ബോട്ട് ക്ലബ് ജെട്ടിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും.കൊച്ചി കായലിൽ രാത്രി ഉറങ്ങാനുള്ള സൗകര്യം ഉൾപ്പെടെയുള്ള ഉള്ള ഹൗസ് ബോട്ട് ഇതാദ്യമായാണ് സർവീസിനൊരുങ്ങുന്നത്. നഗര, ഗ്രാമീണ ഭംഗി ഒരുപോലെ ആസ്വദിക്കാം എന്നതാണ്  സൺറൈസ് ഹൗസ് ബോട്ട് ക്രൂയിസിന്‍റെ പ്രത്യേകത. ഒരേസമയം 24 പേർക്ക് താമസിക്കാം. ഡേ പാക്കേജ്, ഡിന്നർ പാക്കെജ് എന്നിവ  ലഭ്യമാണ്. 30 പേരുണ്ടെങ്കിൽ പാക്കേജ് എടുത്ത് നഗര, ഗ്രാമീണ ഭംഗി ആസ്വദിക്കാം. പെപ്പർ ദ്വീപിലെ ആക്ടിവിറ്റികളിലും പങ്കെടുക്കാം.  വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഗ്രീനിക്സ് എക്സ്പീരിയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സൺറൈസ് എന്നപേരിൽ കൊച്ചി കായലിൽ ലക്ഷ്വറി ഹൗസ് ബോട്ട് അവതരിപ്പിക്കുന്നത്. പെപ്പർ ഐലൻഡ് എന്ന സ്വകാര്യ ദ്വീപിൽ രാത്രി തങ്ങാനുള്ള സൗകര്യവുമുണ്ട്. ഡേ പാക്കേജിൽ പെപ്പർ ദ്വീപിൽ ആക്ടിവിറ്റികൾ, ഗ്രാമീണ അനുഭവം, ഫോട്ടോഗ്രാഫിക് അനുഭവം എന്നിവ നൽകുന്നുണ്ട്.
കോവിഡിനെത്തുടർന്ന് സാംസ്കാരിക  ടൂറിസം നേരിട്ട പ്രതിസന്ധികളാണ് കസ്റ്റമൈസ്‌ഡ്‌ ടൂറിസം മേഖലയിലേക്കും ദ്വീപുകൾ കേന്ദ്രീകരിച്ചും കായൽ ടൂറിസം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലേക്കും  കടക്കാൻ  പ്രചോദനമായതെന്ന് ഗ്രീനിക്സ് എക്സ്പീരിയൻസ് മാനേജിംഗ് ഡയറക്ടർ സരിത ബാബു, സിഇഒ സ്റ്റാലിൻ ബെന്നി , ജെ സി ടി ഡയറക്റ്റർ അജു ജേക്കബ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഏകദേശം മൂന്ന് കോടി രൂപ മുതൽമുടക്കിയാണ് ലക്ഷ്വറി ഹൗസ് ബോട്ട് പദ്ധതി യാഥാർഥ്യമാക്കിയത്. കേരളത്തിലെ പ്രീമിയം ടൂറിസം മേഖലയിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും തദ്ദേശ, രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ലക്ഷ്വറി ക്രൂയിസ് മേഖലയിലേക്കു കടന്നതെന്ന് ഗ്രീനിക്സ് പറയുന്നു.കൊച്ചിയെ എക്സ്സ്‌പീരിയേൻഷ്യൽ കൾച്ചറൽ ടൂറിസത്തിന്‍റെയും ലക്ഷ്വറി ജല ടൂറിസത്തിന്‍റെയും ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗ്രീനിക്സ് എക്സ്പീരിയൻസ് വ്യക്തമാക്കി. അടിസ്‌ഥാന സൗകര്യം ഒരുക്കിയാൽ കൊച്ചിയിൽ വാട്ടർ ടൂറിസം കൾച്ചർ സാധ്യമാകുമെന്ന് സ്റ്റാലിൻ  ബെന്നി പറഞ്ഞു. ബോട്ട് ആങ്കർ ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. ബോട്ട് നിർമിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കാനുള്ള  നടപടിയുണ്ടാകണമെന്ന് CEO സ്റ്റാലിൻ ബെന്നി ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img