
കൊച്ചി: കൊച്ചി കായലിലെ സൗന്ദര്യം ഇനി ഹൗസ് ബോട്ടിലൂടെ ആസ്വദിക്കാം. എട്ട് ബെഡ്‌റൂമുകളും വിശാലമായ കോൺഫറൻസ് ഹാളുമുള്ള ഹൗസ് ബോട്ട് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മറൈൻ ഡ്രൈവിലെ കൊച്ചിൻ ബോട്ട് ക്ലബ് ജെട്ടിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും.കൊച്ചി കായലിൽ രാത്രി ഉറങ്ങാനുള്ള സൗകര്യം ഉൾപ്പെടെയുള്ള ഉള്ള ഹൗസ് ബോട്ട് ഇതാദ്യമായാണ് സർവീസിനൊരുങ്ങുന്നത്. വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഗ്രീനിക്സ് എക്സ്പീരിയൻസ് പ്രൈവറ്റ് ലിമിറ്റഡാണ് സൺറൈസ് എന്നപേരിൽ കൊച്ചി കായലിൽ ലക്ഷ്വറി ഹൗസ് ബോട്ട് അവതരിപ്പിക്കുന്നത്. പെപ്പർ ഐലൻഡ് എന്ന സ്വകാര്യ ദ്വീപിൽ രാത്രി താങ്ങാനുള്ള സൗകര്യവുമുണ്ട്.കോവിഡിനെത്തുടർന്ന് സാംസ്കാരിക ടൂറിസം നേരിട്ട പ്രതിസന്ധികളാണ് കസ്റ്റമൈസ്‌ഡ് ടൂറിസം മേഖലയിലേക്കും ദ്വീപുകൾ കേന്ദ്രീകരിച്ചും കായൽ ടൂറിസം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലേക്കും കടക്കാൻ പ്രചോദനമായതെന്ന് ഗ്രീനിക്സ് എക്സ്പീരിയൻസ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.ഏകദേശം മൂന്ന് കോടി രൂപ മുതൽമുടക്കിയാണ് ലക്ഷ്വറി ഹൗസ് ബോട്ട് പദ്ധതി യാഥാർഥ്യമാക്കിയത്. കേരളത്തിലെ പ്രീമിയം ടൂറിസം മേഖലയിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും തദ്ദേശ, രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് ലക്ഷ്വറി ക്രൂയിസ് മേഖലയിലേക്കു കടന്നതെന്ന് ഗ്രീനിക്സ് പറയുന്നു.കൊച്ചിയെ എക്സ്സ്‌പീരിയേൻഷ്യൽ കൾച്ചറൽ ടൂറിസത്തിൻെറയും ലക്ഷ്വറി ജലടൂറിസത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗ്രീനിക്സ് എക്സ്പീരിയൻസ് വ്യക്തമാക്കി.
Photo Courtesy - Google








