
ദോഹ: ഈ വർഷത്തെ ഹജ്ജ്കർമ്മങ്ങൾക്കായി ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം മെയ് 21-ന് (ദുൽഹിജ്ജ 4) വിശുദ്ധ ഭൂമിയിലേക്ക് തിരിക്കും. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ശർഖ് റിപ്പോർട്ട് ചെയ്തു.ഹജ്ജ് സീസണിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായും നിശ്ചിത എണ്ണം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹജ്ജ് ഗ്രൂപ്പുകൾ (ക്യാമ്പയിനുകൾ) സജ്ജമാണെന്നും സംഘാടകർ അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ്-ഉംറ കാര്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.ഹജ്ജ് സീസണിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായും നിശ്ചിത എണ്ണം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹജ്ജ് ഗ്രൂപ്പുകൾ (ക്യാമ്പയിനുകൾ) സജ്ജമാണെന്നും സംഘാടകർ അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ്-ഉംറ കാര്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഹോട്ടൽ ബുക്കിംഗ്, ഗതാഗത സൗകര്യങ്ങൾ, മക്കയിലെയും മറ്റ് പുണ്യസ്ഥലങ്ങളിലെയും താമസം, സുരക്ഷാ-ആരോഗ്യ ക്രമീകരണങ്ങൾ എന്നിവ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. തീർത്ഥാടകർക്ക് കർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും വർക്ക്ഷോപ്പുകളും ക്യാമ്പയിൻ ഉടമകൾ സംഘടിപ്പിച്ചു വരുന്നു. യാത്രയിലുടനീളം തീർത്ഥാടകരെ സഹായിക്കാൻ പ്രത്യേക ഫീൽഡ് സപ്പോർട്ട് ടീമുകളും കൂടെയുണ്ടാകും.
അതേസമയം, വിമാന-കര-കടൽ മാർഗങ്ങളിലൂടെ തീർത്ഥാടകർ സൗദി അറേബ്യയിലേക്ക് എത്തിത്തുടങ്ങിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ വരവ് സുഗമമാക്കാൻ വിപുലമായ സുരക്ഷാ-സേവന സന്നാഹങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്.










