11:53pm 23 June 2026
NEWS
നിയോനേറ്റൽ റീസസ്സിറ്റേഷൻ ഫസ്റ്റ് ഗോൾഡൻ മിനിറ്റ് പരിശീലന ശില്പശാല സംഘടിപ്പിച്ചു.
23/06/2026  09:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയോനേറ്റൽ റീസസ്സിറ്റേഷൻ ഫസ്റ്റ് ഗോൾഡൻ മിനിറ്റ് പരിശീലന ശില്പശാല സംഘടിപ്പിച്ചു.
HIGHLIGHTS

ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്യുന്നു . സിസ്റ്റർ. റുഫീന എട്ടുരുത്തിൽ, ഡോ. വിനീത പ്രമോദ്, ഡോ. വി. ഡി. അനിൽകുമാർ, ഡോ. വർഗീസ് ചെറിയാൻ, ഡോ. റോജോ ജോയി, ഡോ. ശ്രീജ, ഡോ. ലത, ഫാ. ബെവിൻ തോമസ്,  ഫാ. ആന്റണി റാഫേൽ  എന്നിവർ സമീപം.

കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയിൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗിന്റെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നവജാത ശിശുക്കളിലെ ജീവൻ രക്ഷാ പരിചരണത്തിലെ ഏറ്റവും നിർണ്ണായകമായ ആദ്യ ഒരു മിനിറ്റിലെ അടിയന്തര ഇടപെടലുകളെക്കുറിച്ചുള്ള “നിയോനേറ്റൽ റീസസ്സിറ്റേഷൻ: ഫസ്റ്റ് ഗോൾഡൻ മിനിറ്റ്” പരിശീലന ശില്പശാല സംഘടിപ്പിച്ചു.

ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി നവജാതശിശു വിഭാഗം മേധാവി ഡോ. റോജോ ജോയി, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ റുഫീന എട്ടുരുത്തിൽ, പ്രൊഫ. ജോസി എ. മാത്യു, ശ്രീമതി.ആലീസ് സി. മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴ്സ് കോർഡിനേറ്ററും ജനറൽ ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം ഡോക്ടറുമായ ഡോ. വിനീത പ്രമോദ്, കേരള ഹെൽത്ത് സർവീസ് റിട്ട. ചീഫ് കൺസൾട്ടന്റ് ഡോ. വി.ഡി. അനിൽകുമാർ, മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈൽഡ് ആശുപത്രിയിലെ കൺസൾട്ടന്റ് ഡോ. ശ്രീജ, പറവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. ലത എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ശില്പശാലയിൽ പങ്കെടുത്തവർക്ക് ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ആന്റണി റാഫേൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  ശില്പശാലയിൽ നഴ്സിംഗ് വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img