10:14pm 11 November 2026
NEWS
ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പ്രഥമ ദേവി ഭാഗവത നവാഹയജ്ഞം
15/11/2025  10:49 AM IST
nila
ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പ്രഥമ ദേവി ഭാഗവത നവാഹയജ്ഞം

വെണ്മണി ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പ്രഥമ ദേവി ഭാഗവത നവാഹയജ്ഞം  നവംബർ 17 ന് ആരംഭിക്കുന്നു. വെണ്മണി കിഴക്ക് 89 ആം നമ്പർ, വെൺമണി പടിഞ്ഞാറ് 85 ആം നമ്പർ എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ നവാഹയജ്ഞം ഇരുകരകളുടെയും സംയുക്ത ആഭിമുഖ്യ ത്തിലാണ് നടത്തുന്നത് വൈവിധ്യമാർന്ന ആധ്യാത്മിക പ്രഭാഷണങ്ങളും കലാ പരിപാടികളുമായി നടത്തുന്ന നവാഹ യജ്ഞത്തിന്റെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ പള്ളിപ്പാട് ശിവദാസ് സ്വാമികൾ ആണ്.
യജ്ഞത്തിന്റെ ഭാഗമായി നവംബർ 16ന് രാവിലെ യജ്ഞ വിളംബര ഗ്രന്ഥ വിഗ്രഹ ഘോഷയാത്ര കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും 8 മണിക്ക് ആരംഭിച് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി അഞ്ചുമണിക്ക് ഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും.  തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻറ് പി. എൻ. സുകുമാര പണിക്കർ ഭദ്രദീപം കൊളുത്തും. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന പ്രസ്തുത ചടങ്ങിൽ  പ്രദീപ് ഇറവങ്കര മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് തൃക്കണ്ണാപുരം ആദിശക്തി തിരുവാതിര സമിതി അവതരിപ്പിക്കുന്ന തിരുവാതിര, 17ന് കുമാരി കൃഷ്ണപ്രിയ യുടെ ക്ലാസിക്കൽ ഡാൻസ്, 18ന് വൈകിട്ട് 7 മണിക്ക് നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം ഭജന, 20ന് 11 മണിക്ക്  സരിത അയ്യർ (അസോസിയേറ്റ് പ്രൊഫസർ ഏറ്റുമാനൂരപ്പൻ കോളേജ്, കോട്ടയം) നടത്തുന്ന ആധ്യാത്മിക പ്രഭാഷണം, വൈകിട്ട് 8.30ന് ശ്രീഭുവനേശ്വരി തിരുവാതിര സമിതിയുടെ തിരുവാതിര, 21 ന് വൈകിട്ട് 8.30 ന് കല്യാത്ര ശ്രീ ലളിതാംബിക ബാലഗോകുലം അവതരിപ്പിക്കുന്ന ഗോകുലസന്ധ്യ 22 ന് 11 മണിക്ക് ആലപ്പുഴ ദേവകീനന്ദനം & പാർട്ടി അവതരിപ്പിക്കുന്ന ശിവ പാർവതി നൃത്തം, വൈകിട്ട് 8:30 ന് വള്ളിക്കാവിലമ്മ തിരുവാതിര സമിതി അവതരിപ്പിക്കുന്ന തിരുവാതിര, 23ന് 11 മണിക്ക് 
 ഒ എസ് സതീഷ്, തൃശൂർ നടത്തുന്ന ആധ്യാത്മിക പ്രഭാഷണം, 24ന് 11മണിക്ക് യോഗചാര്യ സജീവ് പഞ്ചകൈലാസിയുടെ ആധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. 25ന് നവാഹയജ്ഞം പര്യവസാനിക്കും.

നവാഹ യജ്ഞ കമ്മിറ്റി രക്ഷാധികാരികളായ പികെ.വേണുഗോപാലക്കുറുപ്പ് . കെ. ഹരിഹരൻപിള്ള, പബ്ലിസിറ്റി കൺവീനർ കെ.സദാശിവൻപിള്ള, ജനറൽ കൺവീനർ സി.ഭക്തദാസ്, കെ.കെ. ഗോപാലകൃഷ്ണൻ നായർ, ആർ. ഉണ്ണികൃഷ്ണൻ നായർ, കെ.സുരേന്ദ്രൻ പിള്ള എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.