01:29am 18 January 2026
NEWS
മേളയുടെ ആദ്യ ദിനം "പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ
11/12/2025  04:01 PM IST
Nasar
മേളയുടെ ആദ്യ ദിനം പലസ്തീൻ 36 - ഉൾപ്പെടെ 11 ചിത്രങ്ങൾ


തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ 'പലസ്തീൻ 36' ഉൾപ്പെടെ 11 ചിത്രങ്ങൾ.
ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36, ബ്രിട്ടീഷ് വിരുദ്ധ  സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നു. 98-ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ഉദ്ഘാടന ചിത്രമായ പലസ്തീൻ 36 വൈകീട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 
കലാഭവൻ തിയറ്ററിൽ രാവിലെ 10 ന് പ്രദർശിപ്പിക്കുന്ന ലോറ കസബെയുടെ 'വിർജിൻ ഓഫ് ക്വാറി ലേക്ക്' ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണമാണ്.
 അർജൻ്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്കാരിക തലങ്ങളെ ചിത്രം ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. 
വിഖ്യാത ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷഹീനിൻ്റെ അലക്സാൺട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ 'അലക്സാൺട്രിയ എഗൈൻ ആൻ്റ് ഫോർ എവർ' രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്.
ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ഒന്നാം ദിനം പ്രദർശിപ്പിക്കുക പോളിൻ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ 'നിനോ' ആണ്.
ഇമ്മാനുവൽ ഫിങ്കിൽൻ്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള 'മരിയാനാസ് റും', കൈ ഷാങ്ജുനിൻ്റെ 'ദി സൺ റൈസസ് ഓൺ അസ് ഓൾ'  എന്നിവ കൈരളി തിയേറ്ററിൽ രാവിലെ 10 ന് പ്രദർശിപ്പിക്കും. 
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ  'ഫ്രാഗ്മെൻ്റ്സ് ഫ്രം ദ ഈസ്റ്റ്', 'അൺറ്റൈയ്മബിൾ', 'ബീഫ്', 'ഷോപ്പാൻ എ സനാറ്റ ഇൻ പാരിസ്', 'ബ്ലൂ ട്രയൽ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img