09:32am 13 November 2026
NEWS
എം.എ ബേബി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം നാളെ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക്
02/06/2025  05:21 PM IST
സണ്ണി ലുക്കോസ്
എം.എ ബേബി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം നാളെ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക്

ജനറല്‍ സെക്രട്ടറിയായി എം.എ ബേബി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ സിപിഎം കേന്ദ്രകമ്മറ്റി യോ​ഗം നാളെ നടക്കും.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ഡൽഹി സുർ‍ജിത് ഭവനിൽ യോ​ഗം ചേരുക.

പിബി അംഗങ്ങളുടേയും, കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സിസി അം​ഗങ്ങളുടെയും ചുമതലകൾ യോഗത്തിൽ തീരുമാനിക്കും.

പഹൽ​ഗാം ഭീകരാക്രമണത്തിനും, ഓപ്പറേഷൻ സിന്ദൂറിനും ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോ​ഗത്തിൽ ചർച്ചയാകും.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്ന് വൈകിട്ട് ഡൽഹിയിലെത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img