04:06am 29 October 2026
NEWS
നവോത്സവ്‌ 2K24 കലാമത്സരങ്ങളുടെ കലാശക്കൊട്ട് മെയ് 22,23 വ്യാഴം , വെള്ളി ദിവസങ്ങളിൽ ഓൾഡ് ഐഡിയൽ സ്കൂളിൽ
21/05/2025  11:54 AM IST
nila
നവോത്സവ്‌ 2K24 കലാമത്സരങ്ങളുടെ കലാശക്കൊട്ട് മെയ് 22,23  വ്യാഴം , വെള്ളി ദിവസങ്ങളിൽ ഓൾഡ് ഐഡിയൽ സ്കൂളിൽ

ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന നവോത്സവ് 2K24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  കലാ മത്സരത്തിലെ  മോണോ ആക്ട്   , സംഘ ഗാന മത്സരം മെയ് 22 വ്യാഴം ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിലും വ്യക്തിഗത മത്സരയിനമായ മാപ്പിള പ്പാട്ട്  ഗ്രൂപ്പ് മത്സരങ്ങളായ  മുട്ടി പ്പാട്ട്  , ദഫ്  മുട്ട് , സ്കിറ്റ് , വട്ടപ്പാട്ട് , കോൽക്കളി തുടങ്ങിയ ഗ്രൂപ്പ് കലാമത്സരങ്ങളുടെ ആവേശകരമായ 
കലാശ ക്കൊട്ട്  2025 മെയ് 22  വെള്ളി  ഉച്ചക്ക്  2 മണിക് മുതൽ ഓൾഡ് ഐഡിയൽ സ്കൂൾ ബാഡ്മിന്റൺ കോർട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും . 
ജില്ലാ തല മത്സരങ്ങളിൽ 
വിജയിച്ച  പ്രതിഭകളാണ്  ജില്ലകളെ പ്രതിനിധീകരിച്ച്  സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. നിലവിൽ പോയിന്റ് നിലയിൽ മികച്ച മുന്നേറ്റത്തോടെ   മലപ്പുറം  കോഴിക്കോട്  പാലക്കാട്   ,   എന്നീ ജില്ലകളാണ് പോയിന്റ് നിലയിൽ ആദ്യ മൂന്ന്    സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.പരിപാടിയിൽ പങ്കെടുക്കാൻ  ഫാമിലികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട് .
ആവേശകരമായ ഒരുത്സവ കാലത്തിന്റെ ഓർമകളെ ഉണർത്തുന്ന കലാ ശക്കോട്ട് മത്സര വേദിയിലേക്ക് ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നു 

നവോത്സവ് 2K24
സ്വാഗത സംഘം കെഎംസിസി
ഖത്തർ സംസ്ഥാന കമ്മിറ്റി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img