
ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന നവോത്സവ് 2K24 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ മത്സരത്തിലെ മോണോ ആക്ട് , സംഘ ഗാന മത്സരം മെയ് 22 വ്യാഴം ഓൾഡ് ഐഡിയൽ സ്കൂൾ ഹാളിലും വ്യക്തിഗത മത്സരയിനമായ മാപ്പിള പ്പാട്ട് ഗ്രൂപ്പ് മത്സരങ്ങളായ മുട്ടി പ്പാട്ട് , ദഫ് മുട്ട് , സ്കിറ്റ് , വട്ടപ്പാട്ട് , കോൽക്കളി തുടങ്ങിയ ഗ്രൂപ്പ് കലാമത്സരങ്ങളുടെ ആവേശകരമായ
കലാശ ക്കൊട്ട് 2025 മെയ് 22 വെള്ളി ഉച്ചക്ക് 2 മണിക് മുതൽ ഓൾഡ് ഐഡിയൽ സ്കൂൾ ബാഡ്മിന്റൺ കോർട്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും .
ജില്ലാ തല മത്സരങ്ങളിൽ
വിജയിച്ച പ്രതിഭകളാണ് ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. നിലവിൽ പോയിന്റ് നിലയിൽ മികച്ച മുന്നേറ്റത്തോടെ മലപ്പുറം കോഴിക്കോട് പാലക്കാട് , എന്നീ ജില്ലകളാണ് പോയിന്റ് നിലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.പരിപാടിയിൽ പങ്കെടുക്കാൻ ഫാമിലികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട് .
ആവേശകരമായ ഒരുത്സവ കാലത്തിന്റെ ഓർമകളെ ഉണർത്തുന്ന കലാ ശക്കോട്ട് മത്സര വേദിയിലേക്ക് ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നു
നവോത്സവ് 2K24
സ്വാഗത സംഘം കെഎംസിസി
ഖത്തർ സംസ്ഥാന കമ്മിറ്റി











