
ചെങ്ങന്നൂർ: 63-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജത്തിൻ്റെ അഞ്ചാം ഘട്ട സപ്താഹസിന് തുടക്കമായി. മെയ് 19- നാണ് ഉത്സവം സമാപിക്കുന്നത്.
തുടർച്ചയായി 7 ഘട്ട സപ്താഹ യജ്ഞങ്ങൾ നടത്തപ്പെടുന്ന ഭാരത്തിലെ തന്നെ ഏകക്ഷേത്രമാണ് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ സ്വാമി ക്ഷേത്രം. മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനം പാർത്തിരുന്ന ഭക്തന്ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്തെ ജലസ്ത്രോതസിൽ ഗോശാലകൃഷ്ണ വിഗ്രഹം ഉണ്ടെന്ന് സ്വപ്ന ദർശനമുണ്ടായതിനെത്തുടർന്ന് നടന്ന
51 ദിവസത്തെ വിഗ്രഹാ ന്വേഷണത്തിന് ഒടുവിൽ വിഷ്ണുപുഷ്ക്കരണിയിൽ നിന്നും വിഗ്രഹംലഭിക്കുകയുണ്ടായി.
ഇതിൻ്റെ സ്മരണാർത്ഥമാണ് 51 ദിവസത്തെ ഉത്സവം ആഘോഷപൂർവ്വം നടത്തുന്നത്. മെയ് 9 മുതൽ പ്രശസ്ത കലാകാരന്മാർ നടത്തുന്ന വിവിധ കലാപരിപാടികൾ നടക്കും.
മെയ് 18ന് ആനച്ചമയ പ്രദർശനം ,ഗോദാനം , ആനയൂട്ട്,
പ്രസിദ്ധമായ സമൂഹസദ്യ എന്നിവ നടക്കും. 19 ന് യജ്ഞശാലയിൽ നിറപറ തളിക്കൽ ,വൈകിട്ട് 3ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മധ്യതിരുവിതാംകൂറിലെ പ്രശസ്ത ഗജവീരന്മാർ അണിനിരക്കുന്ന വർണ്ണശബളമായ ഗജഘോഷയാത്രയും തുടർന്ന് തിരു പാണ്ടവ പുരിയിൽ ഗജമേളയും കുടമാറ്റവും നടക്കും.
യജ്ഞത്തിൻ്റെ നടത്തിപ്പിനായി
ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മഹായജ്ഞ ആഘോഷ സമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.










