11:12am 25 November 2026
NEWS
തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിയില്‍
24/11/2026  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ നവംബര്‍ 27, 28 തീയതികളില്‍ കൊച്ചിയില്‍
മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍ എന്നിവര്‍ പങ്കെടുക്കും.250 ലധികം ദേശീയ-അന്തര്‍ദേശീയ ടൂറിസം കമ്പനികളുടെ സ്റ്റാളുകള്‍; 7,000 ട്രാവല്‍ ഏജന്റുമാരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രതീക്ഷിക്കുന്നുടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മേളയിലേക്കുള്ള പ്രവേശനം സൗജന്യംകൊച്ചി (24.11.2026): കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘടനയായ കേരളൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (ഗഠഠഇ) സംഘടിപ്പിക്കുന്ന തുഷാര്‍ മെഗാ ടൂറിസം ബി2ബി മീറ്റിന്റെ അഞ്ചാം എഡിഷന്‍ 2026 നവംബര്‍ 27, 28 തീയതികളില്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും 250-ലധികം ടൂര്‍ കമ്പനികള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍ (ഉങഇ), പ്രമുഖ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിമാനക്കമ്പനികള്‍, വിസാ വിദഗ്ധര്‍, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവരുടെ സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിക്കും. ഇടനിലക്കാരില്ലാതെ വിവിധ കമ്പനികളുമായി നേരിട്ട് ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും സ്വന്തമായി ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും, നൂതന ആശയങ്ങളിലൂടെ നിലവിലുള്ള സംരംഭങ്ങളെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാനും ട്രാവല്‍ ഏജന്റുമാരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും പ്രാപ്തരാക്കുക എന്നതാണ് മീറ്റിന്റെ പ്രധാന ലക്ഷ്യം. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി അയ്യായിരത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുത്തതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസം ബി2ബി മീറ്റുകളിലൊന്നായി മാറിയ ഈ മേളയില്‍ ഇത്തവണ ഏകദേശം 7,000 രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്.നവംബര്‍ 27-ന് രാവിലെ 10 മണിക്ക് സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ബി2ബി മീറ്റിന്റെ  ഉദ്ഘാടനം നിര്‍വഹിക്കും;  ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ സുവനീര്‍ പ്രകാശനം ചെയ്യും. നവംബര്‍ 28-ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
ലോകസഞ്ചാരിയും പ്രമുഖ പ്രഭാഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.        
മീറ്റിനോടനുബന്ധിച്ച് ടൂറിസം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ പ്രമുഖ വ്യക്തികള്‍ നയിക്കുന്ന ക്ലാസുകളും സെമിനാറുകളും ഉണ്ടായിരിക്കും. കൂടാതെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂറിസം കോണ്‍ക്ലേവില്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ സുജിത് ഭക്തനും ഹാരിസ് അമീറലിയും പങ്കെടുക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും ചെയ്യും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണെന്നും കെ.ടി.ടി.സി പ്രസിഡന്റ് മനോജ് എം. വിജയന്‍, ജനറല്‍ സെക്രട്ടറി സ്നോജ് മച്ചിങ്ങല്‍ (Snoj Machingal), ട്രഷറര്‍ ഡെന്നി ജോസ്, തുഷാര്‍ കമ്മിറ്റി ചെയര്‍മാന്‍ ഓസ്റ്റിന്‍ ബെന്നന്‍, വൈസ് പ്രസിഡന്റുമാരായ ഷാജി കല്ലായി, ഷിജോ ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 79942 92337 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img