NEWS
വായനയുടെ ഉത്സവം വീണ്ടും; ദോഹ പുസ്തകമേള 2026 മേയിൽ
28/12/2025 12:16 PM IST
nila

ദോഹ:35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 2026 മേയ് 14 മുതൽ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ‘X’ പ്ലാറ്റ്ഫോം വഴിയാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ പ്രസാധകരും എഴുത്തുകാരും പങ്കെടുക്കുന്ന പുസ്തകമേള, സാഹിത്യവും വിജ്ഞാനവും സംസ്കാരവും ഒരുമിക്കുന്ന വേദിയായിരിക്കും. പുതിയ പുസ്തക പ്രകാശനങ്ങൾ, സാഹിത്യ ചർച്ചകൾ, ബൗദ്ധിക സംവാദങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദോഹയുടെ സാംസ്‌കാരിക കലണ്ടറിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഈ പുസ്തകമേള, വായനയും അറിവും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











