12:24am 10 September 2026
NEWS
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.
03/01/2026  08:55 PM IST
nila
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.

ചെങ്ങന്നൂർ : ദക്ഷിണ കാശിയെന്നറിപ്പെടുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ 28 ദിവസത്തെ ഉത്സവത്തിനു തുടക്കം കുറിച്ച്
തന്ത്രി താഴമൺമഠം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ
മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.
28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം . ഈ മാസം 30-ന് ആറാട്ടോടുകൂടി സമാപിക്കും . 
പ്രധാന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ കലാ സാംസ്കാരിക പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നിത്യേനയുണ്ടാവും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ  കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നായ ചെങ്ങന്നൂർ ക്ഷേത്രം ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളം കൂടിയാണ്. കൊടിയേറ്റിനെത്തുടർന്ന്  സംഗീത നൃത്ത പരിപാടികളും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img