കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ കൊടിയേറി. ഓഗസ്റ്റ് 14,15 ദിവസങ്ങളിലായി നടക്കുന്ന പ്രധാന ശുശ്രൂഷകൾക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനൊപ്പം പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയർക്കീസ് ബാവായുടെ 111 മത് ഓർമ്മയും സഭാ ആസ്ഥാനത്ത് ആചരിക്കും. ഓഗസ്റ്റ് 14 വ്യാഴം വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 7 മണിക്ക് പ്രസംഗം - ഡീക്കൻ മാത്യു ഏലിയാസ് ജോർജ്, 7.30ന് പ്രദക്ഷിണം, 8.30ന് ആശീർവാദം,നേർച്ച. ഓഗസ്റ്റ് 15 വെള്ളി രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന്വിശുദ്ധകുർബാനയ്ക്ക്പരിശുദ്ധകാതോലിക്കാബാവാമുഖ്യകാർമ്മികത്വംവഹിക്കും.തുടർന്ന്മധ്യസ്ഥപ്രാർത്ഥന,കബറിങ്കൽധൂപപ്രാർത്ഥന,പ്രദക്ഷിണം,നേർച്ചവിളമ്പ്, കൊടിയിറക്ക്. സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും സഭാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തുകയും ചെയ്യും









