07:24am 13 November 2026
NEWS
വിദേശ സംഭാവന നിയന്ത്രണ നിയമം എൻഡിഎ സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത് ചട്ടം ലംഘിച്ചും ഭരണuഘടനാ വിരുദ്ധവുമായാണ് :കെ.സി. വേണുഗോപാൽ
06/04/2026  11:40 AM IST
nila
വിദേശ സംഭാവന നിയന്ത്രണ നിയമം എൻഡിഎ സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത് ചട്ടം ലംഘിച്ചും ഭരണuഘടനാ വിരുദ്ധവുമായാണ് :കെ.സി. വേണുഗോപാൽ

 

ചെങ്ങന്നൂർ: വിദേശ സംഭാവന നിയന്ത്രണ നിയമം സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത് ചട്ടം ലംഘിച്ചും ഭരണഘടന വിരുദ്ധവുമായാണെന്ന് എഐസിസി
ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാൽ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെണ്മണിയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മത- സമുദായിക, സന്നദ്ധ സംഘടനകൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട വിദേശ സഹായങ്ങൾ കീഴ് വഴക്കങ്ങൾ ലംഘിച്ച് തടയാൻ ശ്രമിച്ചാൽ കോൺഗ്രസ് എന്ത് വില കൊടുത്തും അതിനെ എതിർക്കും. വികൃതമായ മുഖ്യമന്ത്രിയുടെ മുഖം മാറ്റിയെടുക്കാൻ സർക്കാർ 300 കോടി രൂപയുടെ പരസ്യം നൽകേണ്ടിവന്നു.സ്വന്തം കുടുംബത്തിലെ കേസുകൾ ഒത്തുതീർപ്പാക്കാനാണ് പിണറായി അമിത് ഷായ്ക്കു മുന്നിൽ കീഴടങ്ങുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എത്ര കടുത്ത വാക്കുകളിലൂടെയാണ് കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കുന്നത്.ആദ്യമായാണ് ഒരു ബിജെപി ഇതര മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തുന്നത്. ചർച്ചകളിൽ മുഖ്യമന്ത്രിക്ക് സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരം മാത്രമാണ് തേടാനുള്ളത്. സംസ്ഥാനത്ത് കർഷകരുടെ നട്ടെല്ലൊടിച്ച ഭരണമാണ്. കർഷകരുടെ കണ്ണുനീരിൽ ഇടതു സർക്കാർ വെന്ത് വെണ്ണീറാകും . സംസ്ഥാനത്ത്             പിഎസ്സിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായി.ചെറുപ്പകാലം മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവമായ എബി കുര്യാക്കോസിന്റെ വിജയം ചെങ്ങന്നൂരിൽ സുനിശ്ചിതമാണെന്നും കെ.സി. വേണുഗോപാൽ  പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ: ഡി.നാഗേഷ് കുമാർ, അധ്യക്ഷത വഹിച്ചു.
എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രുദ്ര രാജു ഗിഡുഗു
കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി കോൺഗ്രസ് നേതാക്കളായ  അഡ്വ:ജെയ്സൺ ജോസഫ്, സുനിൽ പി. ഉമ്മൻ,  പി വി ജോൺ, അഡ്വ:ജോർജ് തോമസ്,ഡി. വിജയകുമാർ, ജോജി ചെറിയാൻ അഡ്വ: കെ.ആർ. സജീവൻ, ബാബു മരുന്നൂരേത്ത് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.