10:27am 09 November 2026
NEWS
ചിമ്പുവിനൊപ്പം വീണ്ടും ഒന്നിക്കുന്ന പ്രശസ്ത ഹാസ്യനടൻ...
24/04/2025  07:43 PM IST
ചിമ്പുവിനൊപ്പം വീണ്ടും ഒന്നിക്കുന്ന പ്രശസ്ത ഹാസ്യനടൻ...

കോളിവുഡിൽ ഹാസ്യനടനായി അരങ്ങേറ്റം കുറിച്ച സന്താനം ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ്. ഇദ്ദേഹം കഥാനായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ഡി ഡി നെക്സ്റ്റ് ലെവൽ' ആണ്. പ്രേം ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന  ഈ ചിത്രം മെയ്-16 റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഹാസ്യനടനിൽ നിന്നും ഹീറോയായി പ്രൊമോഷൻ നേടി  തുടർന്ന് കഥാനായകനായി അഭിനയിച്ചുവന്ന സന്താനം വീണ്ടും ഒരു ചിത്രത്തിൽ  ഹാസ്യനടനായി  നടനായി അഭിനയിക്കാനായിരിക്കുകയാണ്. ആരുടെയൊപ്പം എന്നാൽ ചിമ്പുവിനൊപ്പം!  രാംകുമാർ ബാലകൃഷ്ണൻ ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിമ്പുവിന്റെ 49-മത്തെ ചിത്രത്തിലാണ് സന്താനം കൊമേഡിയനായി അഭിനയിക്കാനിരിക്കുന്നത്. 'വാലു,'  'വാനം', 'ഒസ്തി' തുടങ്ങിയ ചിത്രങ്ങളിൽ സന്താനം ചിമ്പുവിനൊപ്പം  അഭിനയിച്ചിട്ടിട്ടുണ്ട്. സന്താനത്തിനെ സിനിമയിലേക്ക് കൊണ്ടുവന്നതിലും, സന്താനത്തിന്റെ വളർച്ചയിലും ചിമ്പു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിമ്പുവിന്റെ ക്ഷണം സ്വീകരിച്ച് സന്താനം ഈ ചിത്രത്തിൽ ഹാസ്യനടനായി അഭിനയിക്കാൻ സമ്മതിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img