03:57am 10 November 2026
NEWS
മാർ പാമ്പ്‌ളാനിയെ സിനഡ് പിൻവലിക്കും വരെ വിശ്വാസികൾ ഉപവാസസമരം തുടരും.
06/05/2025  02:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാർ പാമ്പ്‌ളാനിയെ സിനഡ് പിൻവലിക്കും വരെ വിശ്വാസികൾ ഉപവാസസമരം തുടരും.

കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ചു, സഭ നടപടികൾ എടുത്ത് നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാമ്പ്‌ളാനി അപമാര്യാദയായി പെരുമാറി എന്നികാരണങ്ങളാൽ മാർ പാമ്പ്‌ളാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചിരിക്കുന്നു.
    സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. അദ്ദേഹത്തെ മറികടന്നാണ് മാർ പാമ്പ്‌ളാനി സൂപ്പർ മെത്രാ നായി പ്രവർത്തിക്കുന്നത്. അത് വിശ്വാസികൾ ചോദ്യം ചെയ്യുന്നു.
    വിരുദ്ധ നേതാക്കളായ ഫാ. കുര്യാക്കോസ് മുണ്ടാടാൻ, ഷൈജു ആന്റണി എന്നിവരുമായുള്ള മാർ പാമ്പ്‌ളാനിയുടെ ചർച്ചകൾ പുറംലോകം അറിഞ്ഞു.
    മാർ തട്ടിൽ നേരിട്ടു വന്ന്‌ മാർ പാമ്പ്‌ളാനിയെ നീക്കം ചെയ്യുകയും, സഭയുടെ വിശുദ്ധ കുർബാന മാത്രം നടപ്പിലാകുകയുള്ളു എന്ന് അറിയിക്കുകയും, നിലവിൽ ശക്തമായ സഭയുടെ ഒപ്പം നിലപാട് സ്വീകരിക്കുന്ന ക്യുരിയ നിലനിർത്തും എന്ന് അറിയിക്കും വരെ ഉപവാസസമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
     മാർ പാമ്പ്‌ളാനി പോലീസിനെ ഉപയോഗിച്ചു വിശ്വാസികളെ അടിച്ചമർത്തുവാൻ ശ്രമിക്കുന്നു. റോമിൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കുവാൻ കോൺക്‌ളെവ് നാളെ ആരംഭിക്കുവാൻ തുടങ്ങുമ്പോൾ, മാർ പാമ്പ്‌ളാനിയുടെ തിരക്കുപിടിച്ച നടപടികളിൽ സിനഡ് പിതാക്കന്മാരും പ്രധിഷേധം അറിയിച്ചുകഴിഞ്ഞു.
   പുതിയ പാപ്പ വന്നാൽ വിമത വൈദികരുടെ പട്ടം എടുത്തുകളയുന്നത് അടക്കം ശക്തമായ നടപടികൾ വിമതർ പ്രതീക്ഷിക്കുന്നു.
അവരെ അതിൽ നിന്നും രക്ഷിക്കുവാനാണ് അവരുടെ അടുത്ത സുഹൃത്തായമാർ പാമ്പ്‌ളാനി തട്ടിക്കൂട്ടുഫോർമുല യുമായി വന്നതെന്നും വിശ്വാസികൾ അറിയിച്ചു.
     മുൻ സിനഡ് സെക്രട്ടറി മാർ കരിയിൽ നീക്കം ചെയ്യപ്പെട്ടതുപോലെ ഇപ്പോഴത്തെ സെക്രട്ടറി മാർ പാമ്പ്‌ളാനിയും പുറത്താക്കപ്പെടുമെന്ന് സഭാവൃത്തങ്ങൾ വ്യക്തമാക്കുന്നു.*

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img